Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടി; ജംഗിള്‍ പാലസ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ രാജപ്പാറയില്‍ ജംഗിള്‍ പാലസ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ. ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ ഇന്നലെ 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. 250 ലധികം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചതുരംഗപ്പാറയില്‍ ആരംഭിച്ച ക്രഷറി മാനേജര്‍ കോതമംഗലം പിണ്ടിമന തവരക്കാട്ട് ബേസില്‍ ജോസ്(35), രാജപ്പാറ ജംഗിള്‍ പാലസ് റിസോര്‍ട്ട് മാനേജര്‍ ചെമ്മണ്ണാര്‍ ഏഴര ഏക്കര്‍ കള്ളിയാനിയില്‍ സോജി കെ ഫ്രാന്‍സിസ് (43) എന്നിവരെ കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്ത മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.'

idukki

സംഭവത്തില്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടിയെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ എണ്ണം രാഷ്ട്രീയ നേതാക്കളുടെ സാനിധ്യം തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്.

ഇതോടൊപ്പം തന്നെ പാര്‍ട്ടിയില്‍ അനുമതി ഇല്ലാതെയായിരുന്നു മദ്യം എത്തിച്ചത്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. ഉടുമ്പന്‍ ചോല ചതുരംഗ പാറയില്‍ ആരംഭിച്ച തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റിസിന്റേയും തമിഴ്നാട്ടിലെ കമ്പത്ത് ആരംഭിക്കുന്ന ക്വാറിയുടെ ഉദ്ഘാടനത്തിന്റേയും ഭാഗമായിട്ടായിരുന്നു ഇവിടെ നിശാ പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ജൂണ്‍ 28 ന് രാത്രി 8 മണിയോടെയാണ് പാര്‍ട്ടി തുടങ്ങിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണി വരെ ഇത് തുടര്‍ന്നു എന്നും പറയുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മതമേലധ്യക്ഷന്‍മാരും എല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലേക്ക് ബെല്ലി ഡാന്‍സറെ കൊണ്ടുവന്നത് കേരളത്തിന് പുറത്ത് നിന്നാണ്. മുംബൈ സ്വദേശികളായ നര്‍ത്തകികളെ ഹൈദരാബാദില്‍ നിന്നാണ് ബുക്ക് ചെയ്തത്. നാല് ദിവസത്തേക്ക് ബുക്ക് ചെയ്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷം ശനിയാഴ്ചയോടെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു ദിവസം അഞ്ച് ലക്ഷം രൂപ കരാറിലാണ് കേരളത്തില്‍ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+