കഞ്ചാവിന്റെ മണമുള്ള ചെക്ക് പോസ്റ്റുകള്‍ ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് വേട്ട
ഇടുക്കി: കഴിഞ്ഞ ഒരാഴ്ച്ചയായി ഇടുക്കിയില്‍ നിരവധി കഞ്ചാവു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് .സമീപ ദിവസങ്ങളില്‍ ഇത്തരത്തില്‍ ജില്ലയിലെ ചെക്ക്‌പോസറ്റുകള്‍ വഴി കഞ്ചാവ് കടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ടതിലേറെയും യുവാക്കള്‍ ആണെന്നതും ശ്രദ്ധേയമാണ്.ഏറ്റവും ഒടുവില്‍ കഞ്ചാവ് പിടികൂടിയത് കുമളി ചെക്ക് പോസ്റ്റില്‍ നിന്നുമാണ്.ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേരെ കുമളിയില്‍വെച്ച് എക്‌സൈസ് സംഘമാണ് പിടികൂടിയത് ഇവരില്‍ നിന്ന് 1.2 കിലോ ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
അടിമാലി സ്വദേശികളായ അജിത്ത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും ബൈക്കില്‍ കുമളിയിലെ ചെക്ക്‌പോസ്റ്റ് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അജിത്തിന് 22 ഉം രാഹലിന് 23 വയസ്സുമാണ് പ്രായം. ജില്ലയില്‍ നിരവധി കഞ്ചാവുകേസുകളാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതില്‍ മിക്കവരും 25 വയസ്സില്‍ മാത്രം താഴെയുള്ളവരാണ്.

ജില്ലയില്‍ വ്യാപകമായി വിദ്യാര്‍ത്ഥികളടക്കം കഞ്ചാവന് ഉപയോഗിക്കുന്നതിന്റെ എണ്ണം കൂടി വരന്നു എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്്തമാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാരും ജില്ലയില്‍ സജ്ജീവമാകുന്നു എന്നാണ് എക്്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലക്കു പുറത്തേക്കും വന്‍തോതില്‍ കഞ്ചാവും ഹാഷി പോലുള്ള ലഹരി വസ്തുക്കളും അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്നും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications