ഹൈറേഞ്ചിന്റെ മണ്ണില്‍ കുടമാറ്റം പൂരം കാണാനെത്തിയത് പതിനായിരങ്ങള്‍
രാജാക്കാട്:ഇടുക്കി രാജാക്കാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും മേളപ്രമാണിമാരും ഗജരാജന്മാരും ആഘോഷത്തിന്റെ ആസ്വാദനം കാഴ്ചക്കാര്‍ക്ക് കര്‍ന്ന് ഈ മണ്ണില്‍ ഒത്തുചേരുന്നത്. മേളക്കൊഴുപ്പില്‍ ഹൈറേഞ്ചിന്റെ പൂരപ്പറമ്പന്നറിയപ്പെടുന്ന് രാജാക്കാട്ടില്‍ പൂരത്തിനോടനുബന്ധിച്ച് നടത്തിയ കുടമാറ്റം കാണുവാന്‍ എത്തിയത് ആയിരങ്ങളാണ.് ത്രിശൂര്പൂരത്തിന്റെ പാറമേകാവ് മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യരും സംഘവും ചെണ്ടയില്‍ താള വിസ്മയം തീര്‍ത്തപ്പോള്‍, പൂരപ്പെരുമയില്‍ നടന്ന കുടമാറ്റം കാഴ്ച്ചക്കാര്‍ക്ക് വിരുന്നൊരുക്കി.
പള്ളിവേട്ട മഹോത്സവത്തോട് അനുബന്ധിച്ചാണ് കുടമാറ്റം നടത്തപ്പെട്ടത്. മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നൂറോളം പേരടങ്ങുന്ന ചെണ്ടമേളവും ഗജവീരന്മാരും ചേര്‍ന്നപ്പോള്‍ ഹൈറേഞ്ചിന്റെ കുടിയേറ്റ ഗ്രാമമായ രാജാക്കാട് ആഘോഷത്തിന്റെ ആവേശത്തിലായി. എന്‍ ആര് സിറ്റിയില്‍ നിന്നും എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെയെത്തിയ ഘോഷയാത്ര രാജാക്കാട് ടൗണില്‍വെച്ച് മേളപ്പെരുക്കങ്ങള്കൊണ്ട് സ്വീകരിച്ചു.

തുടര്‍ന്ന് ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ എത്തി സമാപിച്ചതിന് ശേഷംതിടമ്പേന്തിയ ഗജവീരനും അകമ്പടി സേവകരും അണിനിരന്ന് കുടമാറ്റം നടത്തി.മേളം മുറികിയതോടെ അക്ഷരാര്‍ത്ഥത്തില്‍ രാജാക്കാട് പൂരപ്പറമ്പായി മാറുകയായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന കുടമാറ്റംകൂടിയായതിനാല് കാഴ്ചക്കാര്‍ ഏറെയെത്തിയിരുന്നു പൂരപറമ്പില്‍.എസ് എന്‍ ഡി പിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, രാജാക്കാട് യൂണിയന് പ്രസിഡന്റ് എം ബി ശ്രീകുമാര്‍, സെക്രട്ടറി കെ എസ് ലതീഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ഉത്സവത്തിന് മേല്‍നോട്ട് വഹിച്ചത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications