കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാടിന് കടുംപിടുത്തം; മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

  • By Desk
Google Oneindia Malayalam News

ദില്ലി: കേരളം പ്രളയക്കെടുതികളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. അനുവദനീയമായ ജലനിരപ്പായ 142 അടിയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ് ജലനിരപ്പ്. വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന സമീപനമാണ് തമിഴ്നാട് സർക്കാർ സ്വീകരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല; വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കണംനെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല; വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കണം

ഈ സാഹചര്യത്തിലാണ് ഇടുക്കി സ്വദേശിയായ റസൽ ജോയി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജലനിരപ്പ് 144 അടിയിലേക്കെത്തിക്കാനായി തമിഴ്നാട് കേരളത്തിലെ ജനങ്ങളുടെ ജീവൻ ഭീഷണിയുയർത്തുകയാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. മുല്ലപ്പെരിയാർ സംബന്ധിച്ച് സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കേന്ദ്രവും, തമിഴ്നാടും അലംഭാവം കാണിക്കുകയാണെന്നും സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

mullapperiyar

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും തമിഴ്നാട് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നില്ല. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ തമിഴ്നാട് വഴങ്ങിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

Recommended Video

cmsvideo
തമിഴ് നാടിൻറെ പിടിവാശി കേരളത്തിന് വിനയായി | Oneindia Malayalam

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
mullapperiyar residdent approach sc seeking intervention in mullapperiyar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X