Idukki Result 2024- ഇടുക്കി തിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ഇടുക്കി. എല്‍ഡിഎഫിനായി അഡ്വ ജോയ്‌സ് ജോര്‍ജും യുഡിഎഫിനായി ഡീന്‍ കുര്യാക്കോസുമാണ് മത്സരിച്ചത്. എന്‍ഡിഎക്കായി അഡ്വ. സംഗീത വിശ്വനാഥ് കൂടി കളത്തിലിറങ്ങിയതോടെ മൂന്ന് കക്ഷികളുടേയും സ്ഥാനാര്‍ത്ഥികള്‍ അഭിഭാഷകരാണ് എന്ന കൗതുകത്തിനും ഈ തിരഞ്ഞെടുപ്പില്‍ ഇടുക്കി സാക്ഷ്യം വഹിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നത്. 2014 ല്‍ ജോയ്‌സ് ജോര്‍ജിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തിരുന്നു.
അന്ന് ഡീന്‍ കുര്യാക്കോസായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2019 ല്‍ ഡീന്‍ കുര്യാക്കോസ് ജയിച്ചപ്പോള്‍ ജോയ്‌സ് ജോര്‍ജായിരുന്നു എതിരാളി. ഇത്തവണ വീണ്ടും ഇരുവരും മത്സരിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമായിരിക്കും എന്ന കൗതുകം എല്ലാവര്‍ക്കും ഉണ്ട്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടുക്കിയില്‍ വിഷയമാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമില്ല.
Jun 04, 2024, 5:19 pm IST
ഡീന്‍ കുര്യാക്കോസിന്റെ ഭൂരിപക്ഷം 130404
Jun 04, 2024, 2:58 pm IST
ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 13000 കടന്നു
Jun 04, 2024, 12:31 pm IST
യുഡിഎഫ് നേതാക്കളേയും പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുന്നതായി ഡീന്‍ കുര്യാക്കോസ്
Jun 04, 2024, 12:14 pm IST
ലീഡ് നില ഒരുലക്ഷം കടത്തി ഡീന്‍ കുര്യാക്കോസ്. ജോയ്‌സ് ജോര്‍ജ് രണ്ടാം തോല്‍വിയിലേക്ക്
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്ന ഇടുക്കിയില്‍ 66.55 ശതമാനമായിരുന്നു പോളിംഗ്. 2019 ല്‍ ഇത് 76.26% ആയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് 10 ശതമാനമാണ് ഇത്തവണ കുറഞ്ഞത്.
Jun 02, 2024, 1:33 pm IST
ഘടകകക്ഷികളുടെ ശക്തിപ്രകടനം
കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ഇടുക്കിയില്‍ ഇത് എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുമുന്നണിയിലേയും കേരള കോണ്‍ഗ്രസുകാര്‍ക്കും എന്‍ഡിഎയിലെ ബിഡിജെഎസിനും ശക്തിപ്രകടനത്തിനുള്ള അവസരം കൂടിയാണ് ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ്
Jun 02, 2024, 1:30 pm IST
വന്യജീവി-മനുഷ്യ സംഘര്‍ഷം
എല്ലാ തവണത്തേയും എന്ന പോലെ വനം, വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങള്‍ ഈ തിരഞ്ഞെടുപ്പിലേയും പ്രധാനവിഷയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ എല്‍ഡിഎഫ് കുറ്റപ്പെടുത്തുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഉത്തരവാദികളാണ് എന്നാണ് യുഡിഎഫിന്റെ നിലപാട്
Jun 02, 2024, 1:28 pm IST
മണ്ഡലചരിത്രം ഇങ്ങനെ
ഇതുവരെയുള്ള 12 തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ യുഡിഎഫും നാല് തവണ എല്‍ഡിഎഫുമാണ് ഇടുക്കിയില്‍ ജയിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം എല്‍ഡിഎഫിനാണ് മേല്‍ക്കൈ. കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. തൊടുപുഴ, മുവാറ്റുപുഴ മണ്ഡലങ്ങളാണ് യുഡിഎഫിന്റെ പക്കലുള്ളത്.
1:28 PM, 2 Jun

1:30 PM, 2 Jun
വന്യജീവി-മനുഷ്യ സംഘര്‍ഷം
എല്ലാ തവണത്തേയും എന്ന പോലെ വനം, വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങള്‍ ഈ തിരഞ്ഞെടുപ്പിലേയും പ്രധാനവിഷയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ എല്‍ഡിഎഫ് കുറ്റപ്പെടുത്തുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഉത്തരവാദികളാണ് എന്നാണ് യുഡിഎഫിന്റെ നിലപാട്
1:33 PM, 2 Jun
ഘടകകക്ഷികളുടെ ശക്തിപ്രകടനം
കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ഇടുക്കിയില്‍ ഇത് എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുമുന്നണിയിലേയും കേരള കോണ്‍ഗ്രസുകാര്‍ക്കും എന്‍ഡിഎയിലെ ബിഡിജെഎസിനും ശക്തിപ്രകടനത്തിനുള്ള അവസരം കൂടിയാണ് ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ്
1:36 PM, 2 Jun
പോളിംഗ് ശതമാനം ഇങ്ങനെ
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്ന ഇടുക്കിയില്‍ 66.55 ശതമാനമായിരുന്നു പോളിംഗ്. 2019 ല്‍ ഇത് 76.26% ആയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് 10 ശതമാനമാണ് ഇത്തവണ കുറഞ്ഞത്.