എന്റെ സീറ്റ് തട്ടിയെടുക്കരുതെന്ന് പിടി തോമസ്
ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇടുക്കിയില്‍ സീറ്റ് വേണമെന്ന അവകാശവാദത്തിനെതിരെ സിറ്റിങ് എംപി പിടി തോമസ് രംഗത്ത്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ സീറ്റ് തട്ടിയെടുക്കരുതെന്ന് പിടി തോമസ് ആവശ്യപ്പെട്ടു.
ഇടുക്കി സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് പിടി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റിന് ആവശ്യമുന്നയിക്കുന്നത് പോലെയാണ് ഇടുക്കിക്കായി അവകാശവാദം ഉന്നയിക്കുന്നത്. ഇടുക്കി കോണ്‍ഗ്രസ് വിട്ടു കൊടുക്കില്ല- അദ്ദഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശനിയാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് കെഎം മാണി ഇടുക്കി സീറ്റിനായി അവകാശ വാദം ഉന്നയിച്ചത്. ഫ്രാന്‍സിസ് ജോര്‍ജിനെ മുന്നില്‍ കണ്ടാണ് മാണി ഇടുക്കിയും കോട്ടയവും തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന വാദമുന്നിയിച്ചത്. എന്നാല്‍ പിന്നീട് ജനസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് നല്‍കിയാല്‍ മതിയെന്ന് നിലപാട് മാണി സ്വീകരിച്ചിരുന്നു.
പക്ഷെ ഇടുക്കി അടക്കമുള്ള രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്നാണ് മുതര്‍ന്ന നേതാവ് പിസി ജോസഫ് ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഇടുക്കിയും ഉള്‍പ്പെടുമെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിടി തോമസ്.












Click it and Unblock the Notifications