ഹർത്താലിനിടെ വാഹനം തടഞ്ഞു!! ഇരുപതോളം പേരെ പോലീസ് പൊക്കി!!
എസ്എൻഡിപി യോഗമാണ് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇടുക്കി: ഇടുക്കിയിൽ ഹർത്താലിനിടെ വാഹനം തടഞ്ഞ ഇരുപതോളം ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൊടുപുഴയിൽ വച്ചാണ് ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞത്. ദൂർഘദൂര ബസുകൾ അടക്കമുള്ളവ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അടിമാലിയിലും വാഹനങ്ങൾ തടഞ്ഞു.
എസ്എൻഡിപി യോഗമാണ് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബസ് തടയുന്നതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹർത്താൽ ഏറെ കുറെ പൂർണമാണ്. കടകളൊന്നും തുറന്നില്ല.

എസ്എൻടിപിയോഗം നെടുങ്കണ്ടം യൂണിയൻ ഓഫീസിലും ശാഖ ഓഫീസിലും ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത് ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്നാണ് എസ്എൻഡിപിയുടെ ആരോപണം.
ആക്രമണം നടന്ന നെടുങ്കണ്ടം യൂണിയൻ, ശാഖ ഓഫീസുകൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, റോയ് കെ പൗലോസ്, ഡീൻ കുര്യോക്കോസ് എന്നിവർ സന്ദർശിച്ചു.












Click it and Unblock the Notifications