തേനി കാട്ടു തീ; മരണസംഖ്യ 22 ആയി, ഉദുമലപ്പേട്ട സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്
ഇടുക്കി:കഴിഞ്ഞ മാസം പതിനൊന്നാം തീയതി കേരളാ- തമിഴ്‌നാട്
അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ തേനി ഡിവിഷനില്‍ ഉണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പെണ്‍കൂട്ടിക്കൂടി മരണപ്പെട്ടു.ട്രക്കിംങ്ങ് ക്ലബിനൊപ്പം എത്തിയ ഉദുമലപെട്ട സ്വദേശി ശിവശങ്കരിയാണ് കഴിഞ്ഞ ദിവസം രാത്രി മധുര രാജാജി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടത്.ഇതൊടെ മരിച്ചവരുടെ എണ്ണം 22 ആയി.

കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായിരുന്നു മീശപ്പുലമലയില്‍ ഉണ്ടായ തീപ്പിടുത്തം.വനിതാ ദിനത്തോടനുബന്ധിച്ച് മീശപ്പുലിമലയില്‍ എത്തിയ സംഘം കാട്ടു തീയില്‍ അകപ്പെടുകയും രക്ഷപ്പെടാനാകാതെ ഒറ്റപ്പെട്ടു പോകുകയും ചെയ്തിരുന്നു. നിരവധി പേരാണ് സംഭവത്തില്‍ പരിക്കേറ്റ് ഇന്നും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.സിവില്‍ എഞ്ചിനിയറിങ്ങ് പൂര്‍ത്തിയാക്കിയ ശിവശങ്കരി നിലവില്‍ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരൂകയായിരുന്നു.
വനിതാ ദിനത്തോട് അനുബന്ധിച്ച് ചെന്നൈ ട്രക്കിങ്ങ് ക്ലബ് സംഘടിപ്പിച്ച ട്രക്കിങ്ങില്‍ പങ്കാളിയായാണ് മീശപ്പുലിമലയുടെ ഭാഗമായ കുരങ്ങണിയില്‍ എത്തിയത്. തീപ്പിടുത്തമുണ്ടായി ഒരു ദിവസത്തിനു ശേഷമാണ് പൊള്ളലേറ്റ നിലയില്‍ ശിവശങ്കരിയെ കണ്ടെത്തിയത്. ഒരു രാത്രി മുഴുവന്‍ കാടിനുള്ളില്‍ കിടന്ന ശിവശങ്കരിയെ അടുത്ത ദിവസം രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications