ഇടുക്കിയിൽ നിന്ന് ആദ്യ സൂചന പുറത്ത്; മന്ത്രി എംഎം മണി ലീഡ് ചെയ്യുന്നു
തിരുവനന്തപുരം; തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ കേരളത്തിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടത് കോട്ടകളിൽ എല്ലാം തന്നെ എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണിയാണ് ലീഡ് ചെയ്യുന്നത്. ജില്ലയിൽ ഏറെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് ഉടുമ്പൻചോല.ഇ എം ആഗസ്തിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.
1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ കുറഞ്ഞത് 4000 വോട്ടുകൾക്കെങ്കിലും മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇവിടെ യുഡിഎഫ് പുലർത്തുന്നത്. അതേസമയം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മണി വിജയിക്കുമെന്ന് ഇടതുമുന്നണിയും കണക്ക് കൂട്ടുന്നു. 20,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തിലും ഭരണം എല്‍ഡിഫ് ആണ് ഭരിക്കുന്നത്.1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. ഇഎം അഗസ്തി 1991ലും 1996ലും മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications