ഉറ്റവര്‍ മണ്ണിനടിയില്‍; രാജമലയില്‍ തിരച്ചില്‍ പുനഃരാരംഭിച്ചു, ഇനിയും കണ്ടെത്താനുള്ളത് 48 പേരെ
തൊടുപുഴ: മണ്ണിടിച്ചിലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. 49 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ശനിയാഴ്ച രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും പ്രദേശത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളത് തിരച്ചിലിനെ ബാധിക്കുമെന്ന ആശങ്ക സജീവമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പോലീസ്, ഫയര്‍ഫോഴ്സ് , സന്നദ്ധസംഘടനകളും തിരിച്ചലില്‍ പങ്കാളിയാവുന്നുണ്ട്.
കാലാവസ്ഥ പ്രതികൂലമായതോടെ വെള്ളിയാഴ്ച അര്‍ധ രാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. 18 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 12 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളയാളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. മന്ത്രി എംഎം മണി ദുരന്ത സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരനും അല്‍പസമയത്തിനുള്ളില്‍ രാജമലയിലെത്തും.

അതേസമയം, മരിച്ചവരുടെ സംസ്കാരം ലയങ്ങള്‍ക്ക് സമീപം തന്നെ അടക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ തന്നെ പോസ്റ്റുമോര്‍ട്ടവും നടക്കും. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ചിലരെങ്കിലും പുഴയിലൂടെ ഒഴുകി പോയിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണക്ക് കൂട്ടുന്നത്. അതിനാല്‍ പുഴ കേന്ദ്രീകരിച്ചും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.
Recommended Video













Click it and Unblock the Notifications