വാഗമണ്ണില്‍ ടൂറിസത്തിന് സാധ്യതകളേറുന്നു.. പുതിയ പദ്ധതികളുമായി ഡിറ്റിപിസി
തൊടുപുഴ:വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിംഗ് എന്നിവയാണ് ഡിറ്റിപിസിയുടെ മേല്‍നോട്ടത്തില്‍ മെയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍.
പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഡിറ്റിപിസിയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികളാണ് വാഗമണ്ണിലെ പച്ചപ്പ് നിറഞ്ഞ മലനിരകള്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു.

സൈക്ലിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ് എന്നിവയ്ക്കുള്ള സൗകര്യം കൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേയ്ക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്‍ണ്ടായി. വാഗമണ്ണില്‍ പുതിയ സജ്ജീകരണങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നതോടെ ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ വാഗമണ്ണിന്റെ പച്ചപ്പും ഹരിതാഭയും നുകരാന്‍ വലിയ തോതില്‍ എത്തും എന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകുമെന്നാണ് ഡിറ്റിപിസിയുടെ പ്രതീക്ഷ.












Click it and Unblock the Notifications