കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ..! രേവതി കാരണം പാർവതിയുടെ പണി പോകും; നടിമാർക്കെതിരെ തുറന്നടിച്ച് ആദിത്യൻ

Google Oneindia Malayalam News

കൊച്ചി: നടി ഭാവനയെ ചാനല്‍ അഭിമുഖത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. താരസംഘടനയായ അമ്മയ്‌ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രതിഷേധിച്ച് നടി പാര്‍വതി അമ്മയില്‍ നിന്നും രാജിവച്ചത്.

ഇതിന് പിന്നാലെ പാര്‍വ്വതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം, ഈ വിഷയത്തില്‍ മനോരമ ന്യൂസ് കഴിഞ്ഞ ദിവസം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ നടന്‍ ആദിത്യന്‍ പങ്കുവച്ച കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാദത്തിന് കാരണം

വിവാദത്തിന് കാരണം

താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്നുളള ചോദ്യത്തിന് മരിച്ച് പോയ ആളെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് ഇടവേള ബാബു മറുപടി നല്‍കിയതാണ് വിവാദമായിരിക്കുന്നത്. പിന്നാലെ പാര്‍വ്വതി അമ്മ അംഗത്വം രാജി വെച്ചു. രേവതിയും പത്മപ്രിയയും അടക്കമുളള അമ്മ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വരുകയും ചെയ്യുകയായിരുന്നു.

മനോരമ ന്യൂസ് ചര്‍ച്ച

മനോരമ ന്യൂസ് ചര്‍ച്ച

സിനിമയില്‍ ധാര്‍മ്മികത പടിക്ക് പുറത്തോ എന്ന വിഷയത്തിലായിരുന്നു മനോരമ ന്യൂസ് ചര്‍ച്ച സംഘടിപ്പിച്ചത്. അവതാരക നിഷ പുരുഷോത്തമന്‍ നതൃത്വം നല്‍കിയ ചര്‍ച്ചയില്‍ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരാണ് പങ്കെടുത്തത്. ഇതിന്റെ ലൈവ് വീഡിയോ സോഷ്യവ്# മീഡിയയില്‍ വൈറലായിരുന്നു. ഇതിലായിരുന്നു അദിത്യന്‍ തന്റെ അഭിപ്രാ.ം കമന്റായി കുറിച്ചത്.

എല്ലിന്റെ ഇടയില്‍ കുത്തലാ

എല്ലിന്റെ ഇടയില്‍ കുത്തലാ

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആദിത്യന്റെ കമന്റ് ഇങ്ങനെയായിരുന്നു. നിനക്കൊക്കംെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകുന്നതു മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ. ഇതിനൊക്കെ ഒരു ചര്‍ച്ച വയ്ക്കരുതോ- ആദിത്യന്‍ പറയുന്നു.

എന്തോ പ്രശ്‌നങ്ങളുണ്ട്

എന്തോ പ്രശ്‌നങ്ങളുണ്ട്

ഈ നാല് പേര്‍ക്ക് വേറെ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. ഇടവേള ബാബു എന്താണ് തെറ്റ് പറഞ്ഞത്. നികേഷിനെ പോലെ കു്‌നനായ്മ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ ഇഷ്യു മാത്രമാണിത്. സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ സംഘടന വിട്ടുപോയവരെ എങ്ങനെ ഉള്‍പ്പെടുത്തും. പിന്നെ, ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണ് നിങ്ങള്‍ക്കുള്ളത്.

പുതിയ സംഘടന ഉണ്ടാക്കൂ

പുതിയ സംഘടന ഉണ്ടാക്കൂ

ഒരു പുതിയ സംഘടന ഉണ്ടാക്ക്. അമ്മയ്ക്ക് പകരം അച്ഛന്‍, അതിന് തലപ്പത്ത് നിങ്ങള്‍ കയറിയിരിക്ക്. നിങ്ങള്‍ക്ക് വേണ്ടത് അതാണ്. നിങ്ങള്‍ പ്രോബ്ലം ക്രിയേറ്റേഴ്‌സ്, അതുകൊണ്ട് ആരും മൈന്‍ഡ് ചെയ്യില്ല. ഫസ്റ്റ് സ്വന്തം ഫാമിലിയില്‍ വില ഉണ്ടാക്കിയെടുക്കൂ. നിങ്ങള്‍ക്ക് ദിലീപിനെ പുറത്താക്കാന്‍ പറഞ്ഞു. അദ്ദേഹം അതിന് മുന്നേ രാജിവച്ച് പോയി. നിങ്ങള്‍ക്ക് ഇനി എന്തുവേണം.

പാര്‍വതിക്ക് പണി ഇല്ലാതാകും

പാര്‍വതിക്ക് പണി ഇല്ലാതാകും

ഇല്ലാത്ത ഇഷ്യൂസ് ഉണ്ടാക്കി ഉള്ളതുകൂടി നശിപ്പിക്കാതെ കിട്ടുന്ന ജോലി ചെയ്ത് പോകൂ നടിമാരെ. ഈ രേവതി കാരണം അത്യാവശ്യം വര്‍ക്കുള്ള പാര്‍വതിയുടെ പണി ഇല്ലാതാകും. ഭാവിയിലെ ഭാഗ്യലക്ഷമിമാര്‍.- ആദിത്യന്റെ കമന്റില്‍ പറയുന്നു. അതേസമയം, ചാനല്‍ ചര്‍ച്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ചര്‍ച്ചയ്ക്ക് താഴെ കമന്റിട്ടത്.

 അമ്മ യോഗം ചേരുന്നു

അമ്മ യോഗം ചേരുന്നു

അതേസമയം, വിഷയത്തില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കുമെന്ന് ബാബുരാജ് അറിയിച്ചിട്ടുണ്ട്. അമ്മ യോഗം ചേര്‍ന്ന് ആവശ്യമായ നടപടിയെടുക്കും. ആക്രമണത്തെ അതിജീവിച്ച നടിയെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം എങ്കില്‍ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് തങ്ങള്‍ കരുതുന്നത് എന്ന് ബാബുരാജ് വ്യക്തമാക്കിയിരുന്നു,

Recommended Video

cmsvideo
Parvathy thiruvoth's reply to idavela babu | Oneindia Malayalam
 രണ്ടാം ഭാഗമല്ല

രണ്ടാം ഭാഗമല്ല

ട്വന്റി 20 സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുളള ചോദ്യത്തിനാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് ഇടവേള ബാബു തങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മ നിര്‍മ്മിക്കാനൊരുങ്ങുന്ന സിനിമ ട്വന്റി 20യുടെ രണ്ടാം ഭാഗം അല്ല. മാത്രമല്ല നിരവധി സിനിമകളില്‍ അമ്മ അംഗങ്ങള്‍ അല്ലാത്ത താരങ്ങളേയും അഭിനയിപ്പിച്ചിട്ടുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.

പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

അതേസമയം, ഇടവേള ബാബുവിനെതിരെ അമ്മയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പാര്‍വതി വീണ്ടും രംഗത്തെത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ ഇരിക്കുന്നൊരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇടവേള ബാബുവില്‍ നിന്ന് ഉണ്ടായത്. നമ്മള്‍ കുടുംബമാണ് ഒരു സംഘടനയാണ് നമ്മള്‍ ഒത്തൊരുമയോടെയാണ് പോകുന്നത് എന്ന് പറയുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ള അംഗങ്ങളെ കുറിച്ചും മുന്‍പ് ഉണ്ടായിരുന്നവരെ കുറിച്ചും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞത്.

രാജിവയ്ക്കാന്‍ കാരണം

രാജിവയ്ക്കാന്‍ കാരണം

ആ അഭിമുഖം കണ്ടശേഷം തുടര്‍ന്നും എഎംഎംഎയില്‍ തുടരുക എന്നുള്ളത് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംഘടന വിട്ട് അംഗങ്ങളോട് കാണിക്കുന്ന ബഹുമാനമില്ലായ്മയാണെന്ന് എനിക്ക് തോന്നി. അതാണ് താന്‍ രാജിവെയ്ക്കാന്‍ കാരണം, പാര്‍വ്വതി പറഞ്ഞു.സംഘടനയില്‍ നിന്ന് കൊണ്ട് തന്നെ പലഘട്ടങ്ങളിലായി പല രീതിയില്‍ ഇത്തരം അനീതികള്‍ക്കെതിരെ സംസാരിച്ചു. എന്നാല്‍ ഇതിനൊന്നും വലിയ മാറ്റങ്ങള്‍ സംഭവിച്ചില്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതിഎന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

English summary
Idvela Babu Controversial Statement: Actor Adityan criticizes Parvathy, Revathi and Padmapriya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X