കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് കുഴിബോംബുകള്‍, അന്വേഷണം കേരളത്തിന് പുറത്തേക്ക്, ബോംബുകള്‍ നിര്‍വീര്യമാക്കിയില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കുഴിബോംബുകള്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക്. പാലക്കാട് പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന് കീഴില്‍ ആരംഭിച്ച പുതിയ അന്വേഷ്രണ സംഘമാണ് കേസന്വേഷിക്കുന്നത്. സംഘം ഇന്നോ, നാളെയോ കേരളത്തിനു പുറത്തേക്ക് തിരിക്കും. അതേ സമയം സംഭവവുമായി ബന്ധപ്പെട്ടു വിശദ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) ആറംഗ വിദഗ്ധ സംഘം എത്തിയതിനു പിന്നാലെ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ ഇന്നോ, നാളെയോ ബോംബ് സൂക്ഷിച്ചിരിക്കുന്ന പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലെത്തും.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ട്രച്ചറും, വീൽ ചെയറും ലഭിക്കണമെങ്കിൽ ജീവനക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥ
ഈ സൈനികന്റെ പരിശോധനകൂടി കഴിഞ്ഞ ശേഷമാകും ബോംബ് ഇന്ത്യന്‍സൈനത്തിന്റേത് തന്നെയാണെന്നു സ്ഥിരീകരിക്കുകയുള്ളു. ഇതിനുശേഷം മാത്രമെ ഈബോംബുകള്‍ നിര്‍വീര്യമാക്കുകയുള്ളു. ബോംബ് സൂക്ഷിച്ച മേഖലയില്‍ പ്രത്യേക കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക സംഘം ഇന്നോ നാളെയോ സ്ഥലത്തെത്തുമെന്നാണ് വിവരം. 1960 മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളില്‍ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

bomb

പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പില്‍ സൂക്ഷിച്ച ബോംബുകള്‍ക്ക് പോലീസ് കാവല്‍നില്‍ക്കുന്നു.

കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ എളുപ്പമാണെന്നു ഇവ പരിശോധ നടത്തിയ എന്‍.എസ്.ജി സംഘം പോലീസിനോട് പറഞ്ഞത്.

ബോംബുകള്‍ തല്‍ക്കാലം നിര്‍വീര്യമാക്കുന്നില്ല. ഉഗ്രശേഷിയുള്ള കുഴി ബോംബുകള്‍ സൈന്യം ഉപയോഗിക്കുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു ഇവയെന്നു കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എആര്‍ ക്യാമ്പില്‍ അതീവസുരക്ഷയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു പ്രത്യേക കാവലുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൈനുകള്‍ കണ്ടെടുത്ത ഭാരതപ്പുഴയിലും തൊട്ടടുത്ത മിനിപമ്പയിലുമെത്തി തെളിവുകള്‍ ശേഖരിച്ചു.


അതേസമയം ബോംബുകള്‍ ഏങ്ങനെ ഭാരതപ്പുഴയില്‍ എത്തിയതിനെക്കുറിച്ചു ദുരൂഹത തുടരുകയാണ്. സൈനിക കേന്ദ്രങ്ങളില്‍ നിന്നു ഇവ ഏതുമാര്‍ഗം പുറത്തുകടത്തിയതിനെക്കുറിച്ചും ആരാണ് ഇവ പുഴയില്‍ നിക്ഷേപിച്ചതെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ചേശേഷമേ ഇതേക്കുറിച്ചു വിശാംദങ്ങള്‍ ലഭ്യമാകൂ. സംഭവത്തിനു പിന്നില്‍ വിധ്വംസക സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുറ്റിപ്പുറത്തു കാണപ്പെട്ടത് 1960 മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനികനീക്കങ്ങളില്‍ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം. പട്ടാള ക്യാമ്പുകളില്‍ ഭട•ാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള മൈനുകളാണിത്. അതേസമയം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ എന്നറയിപ്പെടുന്ന മല്ലൂര്‍കടവ്. ശബരിമല ദര്‍ശനത്തിനും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരുമായ നൂറുക്കണക്കിനു അയ്യപ്പഭക്തര്‍ കുളിക്കുന്ന കടവിനടുത്തായിരുന്നു കുഴിബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണിത്. ഇതെല്ലാം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് പുഴയിലിറങ്ങവേ വളാഞ്ചേരി സ്വദേശിയായ യുവാവ്് മൈനുകളും അതിനടുത്തായി പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗും കണ്ടെത്തിയത്.

English summary
IED case in Kuttipuram; Investigation going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X