കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യചെയ്യാന്‍ കാരണം പ്രണയം; നിറകണ്ണുകളോടെ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍

Google Oneindia Malayalam News

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ശരീരം കൊണ്ടു മനസ് കൊണ്ടും പെണ്ണാകുവാന്‍ വേണ്ടി ചെയ്യുന്ന സര്‍ജറിയാണ് ലിംഗമാറ്റ ശസ്ത്രക്രിയ. വളരെ അപകടം നിറഞ്ഞ ഈ സര്‍ജറിയെ കുറിച്ച് പറയുകയാണ് രഞ്ജു രഞ്ജിമാര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍. ബിഹൈന്‍ഡ് ദി വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജു ശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞത്.

യുഎഇ ജോലി സമയം കുറച്ചു; ഷാര്‍ജ വീണ്ടും കുറച്ചു... വെറുതെ ഇരുന്ന് മടുക്കുമല്ലോ...യുഎഇ ജോലി സമയം കുറച്ചു; ഷാര്‍ജ വീണ്ടും കുറച്ചു... വെറുതെ ഇരുന്ന് മടുക്കുമല്ലോ...

ലിംഗമാറ്റ ശസ്ത്രക്രിയ എന്നത് മൂന്ന് തരത്തിലാണുള്ളത്. ഒന്നാമത്തേത് ലിംഗത്തെ പൂര്‍ണമായും മാറ്റി സ്ത്രീയുടെ അവയവത്തെ പോലെ ഷേപ്പ് ക്രിയേറ്റ് ചെയ്ത് വെക്കുക മാത്രമാണ് ഒന്നാമത്തെ വിധം. ഇത്‌കൊണ്ട് ശരീരത്തില്‍ മറ്റ് ആന്തരിക കാര്യങ്ങളോ ബാഹ്യമായിട്ടുള്ള ഇടപെടലുകളോ ഒന്നും നടക്കില്ലെന്നും രഞ്ജു പറയുന്നു. രണ്ടാമത്തെ വിധം എന്നത് ലിംഗത്തിന്റെ സ്‌കിന്നിനെ എടുത്ത് ചെയ്യുന്ന സര്‍ജറിയാണ് . ഇതും ലിഗമാറ്റ ശസ്ത്രകിയ തന്നെയാണെന്നാണ് രഞ്ജു പറയുന്നത്.

1

അത്‌കൊണ്ട് ബാഹ്യമായ കുടുബജീവിതം നയിക്കാന്‍ സാധിക്കുമെങ്കിലും പോകെ പോകെ ആ ഹോള്‍ അടഞ്ഞ് പോകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലുണ്ടാകുന്ന മുറിവ് എങ്ങനെയാണോ ഉണങ്ങുന്നത് അത്‌പോലെയാണ് ഈ ഹോളും അടയുകയെന്ന് രഞ്ജു പറയുന്നു. മൂന്നാമത്തെത് ശരീരത്തിനുള്ളിലെ ചെറുകുടലോ വന്‍ കുടലോ എടുത്ത് ഒരു യോനി നിര്‍മ്മിക്കുകയാണ് ചെയ്യുക. ഇത് വളരെ അപകടം പിടിച്ച ശസ്ത്രക്രിയയാണെന്നാണ് രഞ്ജു പറയുന്നത്. മലദ്വാരത്തിനും മൂത്ര സഞ്ചിക്കുമിടയില്‍ ഒരു ഹോള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക. ഏകദേശം 16 ഇഞ്ചോളമാണ് തുരക്കുന്നത്.

കെഎസ്ആർടിസിയിൽ അടിസ്ഥാന ശമ്പളം 23,000 രൂപ; ഉത്തരവ് ഉടൻ പുറത്തിറങ്ങും; ഗതാഗതമന്ത്രികെഎസ്ആർടിസിയിൽ അടിസ്ഥാന ശമ്പളം 23,000 രൂപ; ഉത്തരവ് ഉടൻ പുറത്തിറങ്ങും; ഗതാഗതമന്ത്രി

2

തുരക്കുന്ന ഘട്ടത്തില്‍ മലദ്വാരത്തിന് പ്രശ്‌നം വരാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മൂത്ര സഞ്ചിക്ക് അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. മാത്രനാളത്തിന് പ്രശ്‌നം വരികയാണെങ്കില്‍ ഒരുപാട് കാലം ട്യൂബ് ഇടേണ്ടി വരുമെന്ന് രഞ്ജു പറയുന്നു. മലദ്വാരത്തിന് പ്രശ്‌നം സംഭവിക്കുകയാണെങ്കില്‍ ഒരുപാട് കാലം മലസഞ്ചി ഉപയോഗിക്കേണ്ടി വരുമെന്നും രഞ്ജു പറയുന്നു. ഇത് ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്യുന്നതിന് മുമ്പ് പറഞ്ഞ് തരാന്‍ ബാധ്യസ്ഥരാണെന്നും. ആത്മഹത്യ ചെയ്ത അനന്യയുടെ മരണത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇത്തരം സര്‍ജറികളെ ഗുരുതരമായി കാണാന്‍ ആരംഭിച്ചതെന്നും രഞ്ജു പറയുന്നു. താനും സര്‍ജറി ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇതുവരെ പ്രശ്‌നമില്ലെന്നും രഞ്ജു പറയുന്നു.

3

ആത്മഹത്യ ചെയ്ത അനന്യ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട കുട്ടിയാണെന്നും അവള്‍ എന്തിന് ആത്മഹത്യ ചെയ്തുവെന്നത് ഇപ്പോഴും ഒരു ചോദ് ചിഹ്നമായി തന്നെ തുടരുകയാണെന്നും രഞ്ജു പറയുന്നു. സര്‍ജറിയുമായി ബന്ധപ്പെട്ടാണ് അനന്യ ആത്മഹത്യ ചെയ്തത്. സര്‍ജറികള്‍ ഇപ്പോഴും വേദനാചനകം തന്നെയാണ്. ലിംഗമാറ്റ സര്‍ജറി എന്ന് പറയുമ്പോള്‍ ജീവിതത്തിന്റെ നൂല്‍പാലത്തില്‍ നിന്നുള്ള സര്‍ജറിയാണെന്ന് രഞ്ജു പറയുന്നു. പലരും സര്‍ജറി ചെയ്യുമ്പോള്‍ തന്നെ അതിനെ അതിജീവിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്താണ് ചെയ്യുന്നത്. എന്നാല്‍ സര്‍ജറിക്ക് ശേഷം പലര്‍ക്കും അതിനെ അതിജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും രഞ്ജു പറയുന്നു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദരാഞ്ജലി അർപ്പിക്കും; സൈനികരുടെ മൃതദ്ദേഹങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുംപ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദരാഞ്ജലി അർപ്പിക്കും; സൈനികരുടെ മൃതദ്ദേഹങ്ങൾ ശാസ്ത്രീയ പരിശോധന നടത്തും

4

തന്റെ സര്‍ജറി കഴിയുന്ന സമയത്തായിരുന്നു അനന്യക്ക് സര്‍ജറി ചെയ്യണമെന്നആഗ്രഹം പറയുന്നത്. താന്‍ അവളടുത്ത് ഇപ്പോള്‍ ചെയ്യേണ്ട അല്‍പം കൂടി കഴിഞ്ഞിട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് ചെയ്യണമെന്ന നിലപാടില്‍ ഉറച്ച് തന്നെയായിരുന്നു അനന്യ നിന്നത്. എന്നാല്‍ സര്‍ജറിക്ക് ശേഷം അനന്യക്ക് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും രഞ്ജു പറയുന്നു. എല്ലാവരും അതിന് വേണ്ടി അവള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അനന്യക്ക് ലഭിച്ചത് അവളാഗ്രഹിച്ച സര്‍ജറിയല്ലായിരുന്നു. ആത്മഹത്യക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

5

പ്രണയം എന്നത് സുഖമുള്ള അനുഭവം തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ശാരീരികമായും മാനസികമായും താന്‍ ആഗ്രഹിച്ച തലത്തിലേക്ക് എത്തിയെന്നും രഞ്ജു പറയുന്നു. ഈ ജീവിതത്തിനിടയില്‍ പ്രണയമെന്ന ഒരുപാട് അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രഞ്ജു പറയുന്നു. പ്രണയാഭ്യര്‍ത്ഥനകള്‍ എത്രത്തോളം സത്യസന്ധമാണ് എന്ന് നിരീക്ഷിച്ചിരുന്നു. പലരുടെയും പ്രണയാഭ്യര്‍ഥന എന്നത് സര്‍ജറിക്ക് ശേഷം ശരിക്കും സ്ത്രീയായോ അവരുടെ ആഗ്രഹം നിരവേറ്റാന്‍ സാധിക്കുമോ എന്നറിയാനുള്ള പരീക്ഷണം മാത്രമായിരുന്നുവെന്നും രഞ്ജു പറയുന്നു. ചിലര്‍ താന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് തന്നെ തന്നിലൂടെ അവരുടെ ആഗ്രഹം നിറവേറ്റാം എന്ന് കരുതുന്നവരാണെന്നും രഞ്ജു പറയുന്നു. സാമ്പത്തികമായി എന്തെങ്കിലും ലഭിക്കും എന്ന ആഗ്രഹത്തില്‍ വന്ന പ്രണയാഭ്യര്‍ത്ഥനകളുമുണ്ട്. ഇതിനെയൊക്കെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെന്നും അത്‌കൊണ്ട് തന്നെ ഇത്തരം പ്രണയത്തിലേക്ക് എടുത്ത് ചാടാന്‍ പോയിരുന്നില്ലയെന്നും രഞ്ജു പറയുന്നു. പ്രണയത്തെക്കാള്‍ ഉപരി ജീവിതം തന്നെയാണ് പ്രധാനം.

കോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബെംഗളൂരുവിലേക്ക് മാറ്റി; വിദഗ്ധ ചികിത്സ ഉറപ്പാക്കുംകോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബെംഗളൂരുവിലേക്ക് മാറ്റി; വിദഗ്ധ ചികിത്സ ഉറപ്പാക്കും

6

ഏതെങ്കിലും ഒരു ട്രാന്‍സ് വിഭാഗത്തില്‍പെട്ട കുട്ടി ആത്മഹചത്യക്ക് ശ്രമച്ചുവെന്നത് പ്രണയത്തിന്റെ പേരിലാണെന്നും രഞ്ജു നിറകണ്ണുകളോടെ പറയുന്നു. അന്നത്തെ കാലഘട്ടത്തില്‍ തന്റെ ഉള്ളിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രകടമാക്കുമ്പോള്‍ അത് ആരും കാര്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇന്നത്തെ കാര്യത്തിലാണെങ്കില്‍ വീട്ടുകാര്‍ മനസ്സിലാക്കും. സെക്‌സ് എന്താണ് സെക്ശ്വാലിറ്റി എന്താണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത കാലത്താണ് താന്‍ അമ്മയോട് പെണ്ണാണെന്ന് സമ്മതിക്കുന്നതെന്നും അതെ നീ പെണ്ണാണ് എന്ന് അമ്മയില്‍ നിന്നും ലഭിച്ച മറുപടിയെന്നും രഞ്ജു പറയുന്നു. എന്നാല്‍ ഇന്ന് അമ്മമാരോട് ഈ രാതിയില്‍ പറയുമ്പോള്‍ അവര്‍ അത് ചിന്തിക്കും. എന്താണ് ഈ കുട്ടി ഇങ്ങനെ പറയുന്നത് എന്ന്. ഇത് എന്തോ അസുഖമാണെന്നും ചിന്തിക്കുന്നവരാണ് ഇന്ന് സമൂഹത്തിലുള്ളത്. താന്‍ പ്രസവിച്ചത് പെണ്‍കുട്ടിയെയാണ് കണ്ടതാണ് എന്നാണ് അമ്മമാര്‍ പറയുന്നത്.

7

എന്നാല്‍ അവര്‍ കാണുന്നത് ആ സെക്‌സ് മാത്രമാണ് ജെന്‍ഡര്‍ ഏതാണെന്ന് കാണുന്നില്ല അത് മനസ്സിലാക്കുന്ന രീതിയിലേക്ക് ഇന്ന് കേരളം വളര്‍ന്നിട്ടില്ല. ഇന്നത്തെ ചെറുപ്പക്കാര്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നുണ്ട് അതേസമയം പ്രസവിച്ച മാതാപിതാക്കള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ട്രാന്‍സ് ജെന്‍ഡര്‍മാരിലെ സെക്‌സ് വര്‍ക്കേഴ്‌സിനെ കുറക്കാന്‍ ആവശ്യമായത് അവര്‍ക്ക് ജൗലി തൊഴില്‍ സാധ്യത കണ്ടത്തേണ്ടതുണ്ട് എന്നാണ്. അവര്‍ തൊഴില്‍ ചെയ്യാന്‍ പോകുന്ന സ്ഥലങ്ങളിലും അവര്‍ വലിയ തോതില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഭീമമായ തുകയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. ഒരു ലക്ഷം രൂപ പറഞ്ഞ് നമ്മള്‍ പോകുമ്പോള്‍ സര്‍ജറി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും അത് ഒന്നരലക്ഷത്തോളം രൂപയാകും അത് വളരെ ബുദ്ധിമുടി്ട് സൃഷ്ടിക്കുന്നുവെന്നും രഞ്ജു പറയുന്നു. അത്തരം സാഹചര്യങ്ങളില്‍ ഇവര്‍ക്ക് സര്‍ജറിയെ നേരിടണമെങ്കില്‍ ഇത്തരം തഴില്‍ തന്ന ചെയ്യേണ്ട അവസ്ഥയാണെന്നും രഞ്ജു കൂട്ടിചേര്‍ത്തു.

ശബരിമല മണ്ഡലകാലം: ഹോട്ടലുകളിലെ അമിതവില, ഏകീകരിച്ച ഭക്ഷണ നിരക്ക് നിശ്ചയിച്ച് അധികൃതര്‍ശബരിമല മണ്ഡലകാലം: ഹോട്ടലുകളിലെ അമിതവില, ഏകീകരിച്ച ഭക്ഷണ നിരക്ക് നിശ്ചയിച്ച് അധികൃതര്‍

Recommended Video

cmsvideo
ശാസ്ത്രക്രിയക്ക് ശേഷം തിളച്ച വെള്ളം സ്വകാര്യ ഭാഗത്തേക്ക് കോരി ഒഴിച്ചു | Oneindia Malayalam
8

മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്ക് ജോലി നല്‍കിയിരുന്നു. എന്നാല്‍ അത് വളരെ തുച്ഛമായ ശമ്പളത്തില്‍ എറണാകുളം പോലൊരു നഗരത്തില്‍ ജോലി ചെയ്യുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വണ്ടികൂലിക്ക് പോലും കിട്ടുന്ന പൈസ തികയുന്നില്ല എന്നാണ് മെട്രോയില്‍ ജോലി ചെയ്തിരുന്നവര്‍ പറയുന്നത്. സര്‍ജറിക്ക് ശേഷം എല്ലാ താരങ്ങളേയും വിളിച്ചുവെന്ന് താന്‍ പൂര്‍ണമായും ഒരു സ്ത്രീയായെന്ന് പറഞ്ഞിരുന്നുവെന്നും രഞ്ജു പറയുന്നു. മുമ്പ് എല്ലാവരേയും കെട്ടിപിടിക്കുമ്പോള്‍ അത് വേണ്ട എന്ന രീതിയില്‍ താന്‍ മാറിനിന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പൂര്‍ണമാനസോടെ തിരിച്ചും കെട്ടിപിടിക്കാന്‍ സാധിക്കുന്നുണ്ടെന്നും രഞ്ജു പറയുന്നു.

English summary
If a transgender person commits suicide, it is because of love; transgender Renju Renjimar opens up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X