• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലി അക്ബറിന്റെ സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ ആഷിക്ക് അബുവിന്റെ ചിത്രം തീയേറ്റർ കാണില്ല; സന്ദീപ് വാര്യർ

കോഴിക്കോട്: മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പൂജ, സ്വച്ച് ഓണ്‍ ചടങ്ങുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞിരിക്കുകയാണ്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അലി അക്ബറിന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

പ്രദര്‍ശനം വിലക്കിയാല്‍

പ്രദര്‍ശനം വിലക്കിയാല്‍

അലി അക്ബറിന്റെ സിനിമയുടെ പ്രദര്‍ശനം വിലക്കിയാല്‍ സംവിധായകന്‍ ആഷിക്ക് അബുവിന്റെ സിനിമയും തീയേറ്റര്‍ കാണില്ലെന്ന് ഭീഷണിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സന്ദീപ് വാര്യറിന്റെ പരാമര്‍ശം.

 യഥാര്‍ത്ഥ ചരിത്രം

യഥാര്‍ത്ഥ ചരിത്രം

അഷിക്ക് അബവും സംഘവും വാരിയം കുന്നത്ത് ഹാജിയെ മഹത്വവത്കരിച്ച് സിനിമ എടുക്കതുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ യുവാക്കള്‍ക്ക് പ്രേരണയാകുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറുത്തുനില്‍പ്പിന്റെ ചരിത്രം

ചെറുത്തുനില്‍പ്പിന്റെ ചരിത്രം

മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല. മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്നും സന്ദീപ് വാര്യര്‍ പരിപാടിയില്‍ പറഞ്ഞു.

പ്രതിരോധം തീര്‍ക്കുന്നു

പ്രതിരോധം തീര്‍ക്കുന്നു

സിനിമ എന്ന മാധ്യമം ഉപയോഗിച്ച് അസത്യപ്രചരണങ്ങള്‍ നടക്കുമ്പോള്‍ അതേ മാധ്യമം ഉപയോഗിച്ച് പ്രതിരോധം ഉണ്ടാക്കുമെന്ന് പൂജ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞത്. അതേസമയം, അലി അക്ബറിന്റെ സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാരിയംകുന്നത്ത് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കാത്ത സിനിമ

ചരിത്രത്തെ വളച്ചൊടിക്കാത്ത സിനിമ

ഇടത് അനുകൂല കലാകാരന്മാര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വേണ്ടി ചരിത്രം വളച്ചൊടിച്ച് സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാത്ത സിനിമ എടുക്കാനാണ് താന്‍ സിനിമയെടുക്കുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു.

കുടുംബത്തിന് പറയാനുള്ളത്

കുടുംബത്തിന് പറയാനുള്ളത്

അലി അക്ബറിന്റെ സിനിമക്കെതിരെ രംഗത്തെത്തിയ കുടംബം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം പറയുന്നു. മലബാര്‍ കലാപം ഹിന്ദു വംശഹത്യയാണെന്നാണ് ബിജെപിയും ഹിന്ദുത്വവാദികളും ആരോപിക്കുന്നത്.

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് കുറയ്ക്കും, ഇനിയും കുറയണം- ബജറ്റ് വിശകലനം: എംപി അഹമ്മദ്

തൃശൂരില്‍ മിഷന്‍ 7 പ്ലസുമായി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥി നിരയില്‍ പത്മജയും വിന്‍സെന്‍റും അനിലും

cmsvideo
  Govinda varrier got slaps after posting anti women statement

  കത്വ, ഉന്നാവ് ധനസമാഹരണത്തില്‍ വന്‍ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗം

  അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

  English summary
  If Ali Akbar's film is not screened, Aashiq Abu's film not be seen in theaters Says, Sandeep Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X