Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് വേണമെങ്കിൽ പുറത്ത് പോകാം, ആന്റണിക്കും പോകാം', ഏറ്റുമുട്ടൽ രൂക്ഷം, ഫിയോക് പിളരുന്നു?

കൊച്ചി: മരക്കാര്‍ ഒടിടി റിലീസിനൊപ്പം തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാനുളള നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍. തിയറ്ററില്‍ മരക്കാര്‍ കളിക്കുന്നതിനെ പിന്തുണച്ച് ലിബര്‍ട്ടി ബഷീര്‍ അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ഫിയോക് മരക്കാര്‍ സിനിമയുടെ പേരില്‍ പിളരുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും ദിലീപോ ആന്റണി പെരുമ്പാവൂരോ ആര്‍ക്ക് വേണമെങ്കിലും പുറത്ത് പോകാമെന്നും വിജയകുമാര്‍ തുറന്നടിച്ചു. ഫിയോക് അംഗങ്ങളുടെ തിയറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സംഘടന.

ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

1

ഫിയോക് എന്ന സംഘടനയെ കുറിച്ച് അറിയാത്തവര്‍ ആണ് പിളരുന്നു എന്നൊക്കെ പ്രതീക്ഷിക്കുന്നത് എന്ന് വിജയകുമാർ പറഞ്ഞു. ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട. കലങ്ങിയിട്ട് ഒരു മീനും പുറത്ത് വന്നിട്ടില്ല. ആന്റണി പെരുമ്പാവൂരിന് വേണമെങ്കില്‍ പുറത്ത് പോകാം. ദിലീപിന് പോകണമെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്ത് പോകാം. തനിക്ക് പോകണമെങ്കില്‍ തനിക്കും പോകാം.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

2

''ഫിയോകിന് ശക്തമായ അടിത്തറയുണ്ട്. സംഘടനയുടെ ആജീവനാന്ത പ്രസിഡണ്ടായിരിക്കാം എന്ന് തനിക്കൊരു മോഹവും ഇല്ല. അങ്ങനെയെങ്കില്‍ മാത്രമേ വ്യാകുലപ്പെടേണ്ടതുളളൂ. പ്രസിഡണ്ട് ആയിരിക്കുന്നിടത്തോളം ഈ സംഘടനയില്‍ ഉളള അംഗങ്ങളെ പരമാവധി പ്രൊട്ടക്ട് ചെയ്യാന്‍ ശ്രമിക്കും. അത് കഴിഞ്ഞാല്‍ മറ്റൊരാളെ ഏല്‍പ്പിക്കും''. തനിക്ക് വേണ്ടി താന്‍ ഒരിക്കലും സംഘടനയെ ബലി കൊടുക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി.

3

തന്നെ അംഗീകരിക്കുന്നില്ലെങ്കില്‍ മാറി നിന്ന് മറ്റൊരാളെ പ്രസിഡണ്ടാക്കും. അല്ലാതെ താന്‍ ഇല്ലെങ്കില്‍ സംഘടന വേണ്ട എന്ന് തന്റെ മനസ്സില്‍ ഇല്ല. ദിലീപിനോ ആന്റണിക്കോ സര്‍ക്കാര്‍ തിയറ്ററുകളിലോ അവരവരുടെ തിയറ്ററുകളിലോ സിനിമ പ്രദര്‍ശിപ്പിക്കാനുളള സ്വാതന്ത്ര്യമുണ്ട്. ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോക് അംഗമാണ്. ഒരു അംഗത്തിന്റെ തിയറ്ററില്‍ മരക്കാര്‍ കളിക്കുകയാണ് എങ്കില്‍ എന്താണ് സംഘടനാ നടപടി എന്ന് വെച്ചാല്‍ അത് സ്വീകരിക്കും.

4

ഒന്നോ രണ്ടോ ശതമാനം ആളുകള്‍ പോയാല്‍ തകരുന്നതല്ല ഫിയോക് എന്ന സംഘടനയെന്നും കൃഷ്ണകുമാർ പറഞ്ഞു. സംഘടന പറയുന്നത് അനുസരിക്കാതിരുന്നാല്‍ സംഘടനയില്‍ തുടരാനാകില്ല. അത് സിനിമയില്‍ ഏത് സംഘടന ആയാലും അങ്ങനെ തന്നെയാണ്. അതല്ലാതെ അവര്‍ക്ക് എതിരെ ഉപരോധമോ ഒന്നും ആലോചിക്കുന്നില്ല. ഒരാള്‍ ഏത് സംഘടനയില്‍ വിശ്വസിക്കണം എന്ന് വ്യക്തിപരമായ കാര്യമാണ്.

5

സംഘടനയില്‍ വിശ്വാസമില്ലെങ്കില്‍ ആര്‍ക്കും പോകാം. ഒരു പ്രതികാരനടപടിയും ഉണ്ടാകില്ല. ആളുകളെ നിലനിര്‍ത്തേണ്ടത് ഭീഷണിപ്പെടുത്തിയോ ബുദ്ധിമുട്ടിച്ചോ അല്ല എന്നാണ് തന്റെ വിശ്വാസം. ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ നിന്ന് മാറി നില്‍ക്കാം എന്ന് പറഞ്ഞപ്പോള്‍ വലിയ കരഘോഷമാണ് ഉണ്ടായത്. താന്‍ മാറണം എന്ന് പറഞ്ഞാല്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നിന്ന് അംഗമായി പ്രവര്‍ത്തനം തുടരും. അതിന് ഒരു മടിയും ഇല്ലാത്ത ആളാണ് താന്‍ എന്നും വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+