കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പെട്രോളിന് 60 രൂപയാക്കും; വമ്പന്‍ വാഗ്ദാനവുമായി കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 60 രൂപയ്ക്ക് നല്‍കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പെട്രോളിയം ഉത്പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു. പെട്രോളിന്റെ വില വ്യത്യാസം വരുന്നത് ആഗോള അടിസ്ഥാനത്തിലാണെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

kummanam

മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ കൊണ്ടുവരണം. അതിനെ കുറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസിനും എന്താണ് അഭിപ്രായം. ഇവിടെ ഒരു കാരണവശാലും ജിഎസ്ടി നടപ്പാക്കാനാവില്ലെന്നാണ് തോമസ് ഐസക്ക് പറയുന്നതെന്നും കുമ്മനം ചോദിച്ചു. എന്തുകൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. ആഗോള അടിസ്ഥാനത്തിലുള്ള വൃതിയാനങ്ങള്‍ അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്.

കോട്ടയത്ത്‌ സിപിഎം നേതാവ്‌ ബിജെപിയില്‍ ചേര്‍ന്നു; ബിജെപിയില്‍ ചേര്‍ന്നത്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌കോട്ടയത്ത്‌ സിപിഎം നേതാവ്‌ ബിജെപിയില്‍ ചേര്‍ന്നു; ബിജെപിയില്‍ ചേര്‍ന്നത്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ബിജെപി വളരെ വ്യക്തമായി പറയുന്നു, കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട് വില 60 രൂപയ്ക്ക് അടുത്തേ വരുകയുള്ളുവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലായതെന്ന് കുമ്മനം പറഞ്ഞു. വിലക്കയറ്റത്തില്‍ ഉത്കണ്ഡ രേഖപ്പെടുത്തുന്നത് ആത്മാര്‍ത്ഥമായിട്ടാണ് നടത്തുന്നതെങ്കില്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം പറഞ്ഞിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞത്. അസം സര്‍ക്കാര്‍ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചു. അതുപോലെ എന്തുകൊണ്ട് കേരളത്തിന് ചെയ്തുകൂടെയെന്ന് കുമ്മനം ചോദിച്ചു.

കിഫ്ബിക്കെതിരായ കേസ്; സര്‍ക്കാര്‍ സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായി: കെ.സുരേന്ദ്രന്‍കിഫ്ബിക്കെതിരായ കേസ്; സര്‍ക്കാര്‍ സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായി: കെ.സുരേന്ദ്രന്‍

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ സുരേന്ദ്രനും പെട്രോളിന്റെ 50 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറയ്ക്കുക അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖംഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

 ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ ജോലി ഉപേക്ഷിക്കും: പ്രശാന്ത് കിഷോർ ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ ജോലി ഉപേക്ഷിക്കും: പ്രശാന്ത് കിഷോർ

കെസി ജോസഫിന് സീറ്റില്ല; കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച, ഇളവ് ഉമ്മന്‍ ചാണ്ടിക്ക് മാത്രംകെസി ജോസഫിന് സീറ്റില്ല; കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച, ഇളവ് ഉമ്മന്‍ ചാണ്ടിക്ക് മാത്രം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
If BJP comes to power in Kerala, petrol will be priced at Rs 60 Says, Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X