കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ഇ ശ്രീധരന്‍. തനിക്ക് ഗവര്‍ണര്‍ ആകാന്‍ താല്‍പര്യം ഇല്ലെന്നും ഇ ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു ഭരണഘടനാ പദവിയാണ് ഗവര്‍ണര്‍ സ്ഥാനം എന്നും ഇ ശ്രീധരന്‍ പറഞ്ഞു. മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസമാണ് താന്‍ ബിജെപിയില്‍ ചേരുന്നതായി അറിയിച്ചത്.

ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കേരളത്തില്‍ അധികാരം ലഭിക്കുകയാണ് എങ്കില്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്നും കരകയറ്റും. പ്രധാനപ്പെട്ട ചില മേഖലകളിലാണ് കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുളളത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനമാണ് അതില്‍ പ്രധാനപ്പെട്ടത്. കേരളത്തിലേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുക എന്നതും ലക്ഷ്യമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

bjp

നിലവില്‍ കേരളം കടക്കെണിയില്‍ ആണുളളത്. 1.2 ലക്ഷം രൂപയാണ് ഓരോ മലയാളിയുടേയും തലയ്ക്ക് മുകളിലുളള കടഭാരം. നമ്മള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അതിന് അര്‍ത്ഥം. സര്‍ക്കാര്‍ കടം വാങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിക്കും എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

9 വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ വെച്ച് ഇ ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കും. താന്‍ ബിജെപിയില്‍ ചേരുന്നു എന്നുളള ഒറ്റ കാരണം കൊണ്ട് ബിജെപി വോട്ട് ഇരട്ടിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

English summary
If BJP comes to power in Kerala ready to be the Chief Minister, Says E Sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X