കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമര വിരിഞ്ഞില്ലേല്‍ ശ്രീധരന്‍ പിള്ള പുറത്താകുമെന്ന് അഭ്യൂഹം ശക്തം! പ്രതികരണവുമായി പിള്ള

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ ശബരിമല വിഷയം ആയുധമാക്കി കേരളത്തില്‍ താമരവിരിയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സംസ്ഥാനത്തെ പോളിങ്ങ് ശതമാനം ഉയര്‍ന്നതും ശബരിമലയുടെ ചുവടുപിടിച്ചാണെന്നാണ് ബിജെപിയുടെ അവകാശവാദം. തിരുവനന്തപുരമാണ് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം. എന്നാല്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടേക്കും എന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയത് നേതൃത്വത്തേയും അണികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

വീണ്ടും വെടിപൊട്ടിച്ച് കുമാരസ്വാമി! കോണ്‍ഗ്രസ്-ദള്‍ സഖ്യം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലവീണ്ടും വെടിപൊട്ടിച്ച് കുമാരസ്വാമി! കോണ്‍ഗ്രസ്-ദള്‍ സഖ്യം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

അതേസമയം കേരളത്തില്‍ താമരവിരിഞ്ഞില്ലേങ്കില്‍ ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷ പദവി തെറിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പിള്ള.

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

ഇക്കുറി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലവും ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലവുമാണ് തിരുവനന്തപുരം. കേരളത്തില്‍ ഇന്നുവരെ കാണാത്ത പ്രചരണമായിരുന്നു ഇത്തവണ മണ്ഡലത്തില്‍ ബിജെപി കാഴ്ചവെച്ചതും.

 പരാജയ സൂചന

പരാജയ സൂചന

അതിശക്തരായ എതിരാളികള്‍ ആയിരുന്നെങ്കിലും ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും ഇത് ബിജെപിയെ വിജയത്തിലേക്ക് നയിക്കുമെന്നും ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മണ്ഡലത്തില്‍ ബിജെപി പരാജയപ്പെട്ടേക്കുമെന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥി കുമ്മനം തന്നെ രംഗത്തെത്തിയത്.

 ക്രോസ് വോട്ടിങ്ങ്

ക്രോസ് വോട്ടിങ്ങ്

മണ്ഡലത്തില്‍ വലിയ രീതിയില്‍ ക്രോസ് വോട്ടിങ്ങ് നടന്നിട്ടുണ്ടെന്നായിരുന്നു കുമ്മനത്തിന്‍റെ ആരോപണം. തങ്ങളുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാലും ബിജെപി ജയിക്കരുതെന്ന് ലക്ഷ്യം വെച്ച് സിപിഎം വോട്ടുകള്‍ യുഡിഎഫിലെത്തിയെന്നും കുമ്മനം പറഞ്ഞു. ഇതോടെ തിരുവനന്തപുരത്തെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന ആശങ്കയാണ് ഉയരുന്നത്.

 വലിയ പ്രതീക്ഷ ഇല്ല

വലിയ പ്രതീക്ഷ ഇല്ല

അതിനിടെ ബിജെപി പ്രതീക്ഷ വെച്ച പത്തനംതിട്ടയിലും വലിയ അട്ടിമറി ബിജെപിക്ക് പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന. കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് എന്‍ഡിഎ യോഗം അവകാശപ്പെടുന്നുണ്ടെങ്കിലും വലിയ ഭൂരിപക്ഷമൊന്നും പ്രതീക്ഷിക്കുന്നില്ല.

 അധ്യക്ഷനെ മാറ്റും?

അധ്യക്ഷനെ മാറ്റും?

എന്തായാലും 'സുവര്‍ണാവസരം' ഉണ്ടായിട്ടും കേരളത്തില്‍ ബിജെപിക്ക് താമര വിരിയിക്കാന്‍ സാധിച്ചില്ലേങ്കില്‍ അത് നേതൃത്വത്തിന്‍റെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമായിരിക്കുമെന്ന് നേരത്തേ കേന്ദ്ര നേതൃത്വം സൂചന നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ അധ്യക്ഷനെ മാറ്റി അറ്റകൈ പ്രയോഗം നടത്തിയേക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 ഫലം വരുന്നതോടെ?

ഫലം വരുന്നതോടെ?

മെയ് 23 ന് ഫലപ്രഖ്യാപനം വരുന്നതോടെ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളുമോയെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
നേരത്തേ തന്നെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് വേണ്ട വിധത്തില്‍ കഴിഞ്ഞില്ലെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

 നേരത്തേ തന്നെ പരാതി

നേരത്തേ തന്നെ പരാതി

സമരത്തിലെ ആസൂത്രണത്തിലുള്ള പിഴവുകള്‍ വിശ്വാസികളായ പ്രവര്‍ത്തകരെ പോലും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്ന വിമര്‍ശനമായിരുന്നു പിള്ളയ്ക്കെതിരെ നേതാക്കള്‍ ഉയര്‍ത്തിയത്.കൂടാതെ നിന്ന നില്‍പ്പില്‍ ശ്രീധരന്‍പിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ സുവര്‍ണാവസര പ്രസംഗവുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

 കേന്ദ്രത്തെ സമീപിച്ചു

കേന്ദ്രത്തെ സമീപിച്ചു

ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

 തള്ളി ശ്രീധരന്‍ പിള്ള

തള്ളി ശ്രീധരന്‍ പിള്ള

അതേസമയം അഭ്യൂഹങ്ങള്‍ തള്ളി ശ്രീധരന്‍ പിള്ള തന്നെ രംഗത്തെത്തി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിനെതിരെ ഒരു സമ്മര്‍ദ്ദവും ഇല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത്.

 ബദലായി മാറാന്‍

ബദലായി മാറാന്‍

തന്‍റെ പ്രവര്‍ത്തന മികവ് അഖിലേന്ത്യാ നേതാക്കളടക്കം സമ്മതിച്ചതാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കാന്‍ ആവില്ല. അതേസമയം വോട്ട് വിഹിതം ഇരട്ടിയില്‍ അധികമാകും. കേരളത്തില്‍ ഇടതുവലത് മുന്നണികള്‍ക്ക് ബദലായി മാറാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

English summary
if bjp fails sreedaran pilla will be out allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X