കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലെൻസിലും ബിജെപിക്കാരാണെങ്കിൽ മുഖ്യമന്ത്രി പദം എനിക്ക് നൽകൂ; കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; വിജിലെൻസിലും ബിജെപിയാണെന്ന് പറയുകയാണെങ്കിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ വിജിലെൻസ് അന്വേഷണം ബിജെപിയെ സഹായിക്കാനാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ധനമന്ത്രി തോമസ് ഐസക്ക് വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ ചിട്ടി കേസ് അട്ടിമറിക്കുകയാണ്.ക്രൈബ്രാഞ്ച് അന്വേഷണം നടന്ന ട്രഷറി തട്ടിപ്പും ഐസക്ക് തന്നെയാണ് അട്ടിമറിച്ചത്. ട്രെഷറി തട്ടിപ്പ് ജനങ്ങളുടെ നികുതി പണം തട്ടിയ കേസായിരുന്നു. കെ.എസ്.എഫ്.ഇയിൽ മാത്രമല്ല പ്രവാസി ചിട്ടിയിലും വലിയ തട്ടിപ്പ് നടന്നു. തന്റെ എല്ലാ പദ്ധതികളിലും തട്ടിപ്പ് നടത്തുകയാണ് തോമസ് ഐസക്ക്.

 main-15429

കിഫ്ബിയിലും മസാല ബോണ്ടിലും നടന്ന അഴിമതികൾ പുറത്തുവരുമോ എന്ന ഭയമാണ് ഐസക്കിൻ്റെ വെപ്രാളത്തിന് കാരണം. അഴിമതികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം മത്സരിക്കുകയാണ്. രണ്ട് പേരും അഴിമതിക്കാരും കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുമാണ്.

ഒരാൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുമ്പോൾ മറ്റേയാൾ വിജിലൻസിന്റെ അന്വേഷണമാണ് അട്ടിമറിക്കുന്നത്. അഴിമതിക്കാരനായ ഐസക്കിന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് വിവരം ചോർത്തി കൊടുക്കുന്നത് ഐസക്ക് ആണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. മുഖ്യമന്ത്രി വിജിലൻസിനെ ഉപയോ​ഗിച്ച്
തന്നെ പിടികൂടുകയാണെന്ന് ഐസക്കും ധരിക്കുന്നു.

സ്പ്രിം​ഗ്ളർ വിവാദം ചോർത്തിയത് ധനമന്ത്രിയാണെന്നാണ് സി.പി.എമ്മിലെ പലരും വിശ്വസിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നയാളാണ് ഐസക്ക് എന്ന കാര്യത്തിൽ തർക്കമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യംഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യം

ഹൈദരാബാദിനെ നിസാം സംസ്കാരത്തിൽ നിന്ന് ബിജെപി മോചിപ്പിക്കാം: അമിത് ഷാ, മേയർ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നും പ്രഖ്യാപനംഹൈദരാബാദിനെ നിസാം സംസ്കാരത്തിൽ നിന്ന് ബിജെപി മോചിപ്പിക്കാം: അമിത് ഷാ, മേയർ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നും പ്രഖ്യാപനം

<strong>തോമസ് ഐസക്കിന്‍റെ വിമര്‍ശനം; സംസ്ഥാന മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് വി മുരളീധരൻ</strong>തോമസ് ഐസക്കിന്‍റെ വിമര്‍ശനം; സംസ്ഥാന മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് വി മുരളീധരൻ

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
if bjp members are in vigilance too resign the cm post and give it to me says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X