' ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം അത് ചെറുക്കും';വിഡി സതീശൻ
ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘ്പരിവാര്‍ സംഘടനകള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള്‍ കയറിയിറങ്ങിയത്. സഭയ്ക്കും ദീപിക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്ക്കെതിരെ പി സി ജോര്‍ജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബി ജെ പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
'കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിയുടെ സ്വരവുമായി ബി ജെ പി നേതൃത്വം ഇറങ്ങിയിരിക്കുന്നത്.

ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും. സഭയ്ക്കും ദീപിക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്ക്കെതിരെ പി സി ജോര്‍ജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബി ജെ പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം.
സംഘ്പരിവാര്‍ സംഘടനകള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള്‍ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയോഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോകില്ല', വിഡി സതീശൻ പറഞ്ഞു.
വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടത്തുന്ന ഭീഷണിയും, അക്രമവും കേരളത്തിലും ആവർത്തിക്കാമെന്നു സംഘപരിവാർ കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും. ദീപികയേയും, സഭാപിതാക്കൻമ്മാരെയും ഭയപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ആർ എസ് എസ് നീക്കത്തെ കേരളം ഒരുമിച്ചു നിന്നു ചെറുക്കുമെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം പി സി ജോർജിനേയും ഷോണിനേയും തള്ളിക്കൊണ്ടാണ് ബി ജെ പി നേതൃത്വം ഇന്ന് രംഗത്തെത്തിയത്. ക്രിസ്ത്യാനികൾക്കൊപ്പമാണ് പാർട്ടിയെന്നാണ് നേതൃത്വം പ്രതികരിച്ചത്.












Click it and Unblock the Notifications