കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പാകിസ്താന്‍ വരും; ബിജെപി പുതിയ ഭരണഘടന തയ്യാറാക്കും!! തുറന്നടിച്ച് ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങള്‍ എല്ലാ പാര്‍ട്ടികളും സജീവമാക്കിയിരിക്കുകയാണ്. ആഭ്യന്തരമായ ശാക്തീകരണമാണ് പാര്‍ട്ടികള്‍ നടത്തുന്നത്. അതിനിടെ ബിജെപി അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്.

വളരെ ഭീകരമായ അന്തരീക്ഷമാകും ബിജെപി രാജ്യത്ത് കൊണ്ടുവരികയെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ പറയുന്നു. രാജ്യം ഹിന്ദു പാകിസ്താനായി മാറുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിക്കെതിരെ കടന്നാക്രമണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

2019ലെ ആദ്യ പകുതി

2019ലെ ആദ്യ പകുതി

2019ലെ ആദ്യ പകുതിയിലാണ് രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെനാളായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ്. കേരളവും തമിഴ്‌നാടും അദ്ദേഹം സന്ദര്‍ശിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യവും ഒരുങ്ങുന്നുണ്ട്.

ബിജെപി മുഖ്യ ശത്രു

ബിജെപി മുഖ്യ ശത്രു

ബിജെപിയെ മുഖ്യ ശത്രുവാക്കി കണ്ടാണ് ഇത്തവണ പ്രതിപക്ഷത്തിന്റെ ഒരുക്കം. പ്രതിപക്ഷം വിശാല സഖ്യം രൂപീകരിച്ച് ബിജെപിയെ തുരത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ബിജെപിയെ മാത്രമല്ല, കോണ്‍ഗ്രസിനെയും തുരത്തണമെന്ന നിലപാടുള്ള ചില പ്രാദേശിക കക്ഷി നേതാക്കളുമുണ്ട്.

സീറ്റ് വിഭജനം വരെ എത്തി

സീറ്റ് വിഭജനം വരെ എത്തി

പ്രതിപക്ഷ മുന്നണിയില്‍ ചര്‍ച്ചകള്‍ സജീവമാണ്. സീറ്റ് വിഭജനം വരെ എത്തിയിരിക്കുന്നു പല പാര്‍ട്ടികളുടെയും ചര്‍ച്ച. ഈ സാഹചര്യത്തിലാണ് ബിജെപിയെ കടന്നാക്രമിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാലുള്ള മാറ്റമാണ് അദ്ദേഹം സൂചിപ്പിച്ചത്.

ഇന്ത്യ ഹിന്ദു പാകിസ്താനാകും

ഇന്ത്യ ഹിന്ദു പാകിസ്താനാകും

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ല. ബിജെപി ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലും സമാനമായ സാഹചര്യമുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

ഭരണഘടന മാറ്റി എഴുതും

ഭരണഘടന മാറ്റി എഴുതും

പാകിസ്താനെ പോലെ സംഘര്‍ഷ കലുഷിതമായ രാജ്യമായി പിന്നീട് ഇന്ത്യ മാറും. ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റി എഴുതും. ആ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമുണ്ടാകില്ലെന്നും ശശി തരൂര്‍ ഓര്‍മിപ്പിക്കുന്നു.

ഹിന്ദുരാഷ്ട്രം എന്ന ആശയം

ഹിന്ദുരാഷ്ട്രം എന്ന ആശയം

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ ബിജെപി അനുകൂലിക്കുന്നില്ല. ഇരുസഭകളിലും അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പുതിയ ഭരണഘടന വരും. ഹിന്ദുരാഷ്ട്രം എന്ന ആശയത്തിലൂന്നിയുള്ള ഭരണഘടനയായിരിക്കും ബിജെപി കൊണ്ടുവരികയെന്നും ശശി തരൂര്‍ പറയുന്നു.

എല്ലാം നഷ്ടമാകും

എല്ലാം നഷ്ടമാകും

ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം ഇല്ലാതാക്കുന്ന ഭരണഘടനയാകും ബിജെപിയുടേത്. ഗാന്ധിജിയും പട്ടേലും മൗലാനാ ആസാദും എന്തിന് വേണ്ടിയാണോ പോരാടിയത്, അതെല്ലാം രാജ്യത്തിന് നഷ്ടമാകുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തി.

രാഹുല്‍ ഗാന്ധി മാപ്പ് പറയണം

രാഹുല്‍ ഗാന്ധി മാപ്പ് പറയണം

ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താന്റെ രൂപീകരണത്തിന് ഉത്തരവാദി കോണ്‍ഗ്രസാണ്. രാജ്യത്തെ ഹിന്ദുക്കളെ മോശക്കാരാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ രാഷ്ട്രീയത്തിലെ കാഴ്ച

ദേശീയ രാഷ്ട്രീയത്തിലെ കാഴ്ച

ബിജെപിയും കോണ്‍ഗ്രസും സഖ്യകക്ഷികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന കാഴ്ചയാണ് ദേശീയ രാഷ്ട്രീയത്തില്‍. സാധ്യമായ എല്ലാ സ്ഥലത്തും ബിജെപി വിരുദ്ധ കൂട്ടായ്മയുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ ഈ കാഴ്ചപ്പാടിന് ഏറെ വെല്ലുവിളികളും കോണ്‍ഗ്രസ് നേരിടുന്നു. കോണ്‍ഗ്രസുമായി കൂട്ടിനില്ലെന്ന് നിലപാടുള്ള പാര്‍ട്ടികളുമുണ്ട്.

കോണ്‍ഗ്രസ് സഖ്യ ധാരണകള്‍

കോണ്‍ഗ്രസ് സഖ്യ ധാരണകള്‍

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഏകദേശ ധാരണയായി. സീറ്റ് വിഭജനം സബന്ധിച്ചും അവര്‍ തീരുമാനത്തിലെത്തിയെന്നാണ് അറിവ്. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായിട്ടാണ് കോണ്‍ഗ്രസിന്റെ കൂട്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെക്കൊപ്പം. യുപിയില്‍ ബിഎസ്പി-എസ്പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേരുമെന്നാണ് വിവരം.

ബംഗാളില്‍ തയ്യാറായി മമത

ബംഗാളില്‍ തയ്യാറായി മമത

യുപിയില്‍ സീറ്റ് വിഭജനകാര്യത്തില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കേണ്ടെന്ന് ബിഎസ്പിയും എസ്പിയും നിലപാടെടുക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ചെറുപാര്‍ട്ടികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ബംഗാളില്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസ് സഖ്യത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഭിന്നസ്വരമുള്ളവര്‍

ഭിന്നസ്വരമുള്ളവര്‍

ഇതിനിടെയിലും ചില അപസ്വരങ്ങള്‍ ഉയരുന്നു. തെലങ്കാനയില്‍ ടിആര്‍എസ് കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന നിലപാടുകാരാണ്. ആന്ധ്രയില്‍ ടിഡിപി ബിജെപി വിരുദ്ധ നിലപാടെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആന്ധ്രയുടെ ചുമതല ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്. ശക്തമായ പ്രവര്‍ത്തനം അദ്ദേഹം നടത്തുന്നുവെന്നാണ് വിവരങ്ങള്‍.

English summary
If BJP wins 2019 polls, India will become Hindu Pakistan: Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X