Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് കിട്ടുമെങ്കിൽ ബിജെപിക്ക് പശുവിനെ കൊല്ലാം..!! മലപ്പുറത്ത് ജയിച്ചാല്‍ നല്ല ബീഫ് നല്‍കാമെന്ന് !!

മലപ്പുറം: രാജ്യമെങ്ങും ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപിക്ക് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ബീഫിനോട് പക്ഷേ അയിത്തമില്ല. അതുമല്ല മലപ്പുറത്ത് വിലകുറച്ച് നല്ല ബീഫ് എത്തിക്കാനും റെഡി. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്‍ ശ്രീപ്രകാശാണ് ഈ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്. ഗുണമേന്‍മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈയ്യെടുക്കുമെന്നും എന്‍ ശ്രീപ്രകാശ് ഉറപ്പ് നല്‍കുന്നു.

Read Also: ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബിജെപിക്കെന്ന് കോൺഗ്രസ് !!വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടോ?

BJP

മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബിജെപി സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത് എന്നും ശ്രീപ്രകാശ് പറയുന്നു.

Read Also: ഒരു നാടിനെ തുടച്ചുനീക്കി വൻ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും...!! മരണം കുഞ്ഞുങ്ങളടക്കം 200ലധികം..!!

BJP

കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചതെന്നും ശ്രീപ്രകാശ് പറഞ്ഞു. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ട് ചെയ്യാതിരിക്കരുതെന്നും ബിജെപി സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു. ബീഫിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയുടെ വ്യത്യസ്തമായ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+