കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസിസികളില്‍ മാറ്റം വരുത്തിയാല്‍.... അവര്‍ അക്കാര്യം ചോദിക്കും, വേണ്ടത് മറ്റൊന്നെന്ന് സതീശന്‍!!

Google Oneindia Malayalam News

തൃശൂര്‍: എല്‍ഡിഎഫിന്റെ ശക്തിയല്ല യുഡിഎഫിന്റെ ദൗര്‍ബല്യമാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് വിഡി സതീശന്‍. ഡിസിസികളില്‍ ഇപ്പോള്‍ മാറ്റത്തിനിറങ്ങിയാല്‍ ശരിയാവില്ല. നിങ്ങള്‍ മുഴുവനും ശരിയാണോ എന്ന് അവര്‍ തിരിച്ച് ചോദിച്ചാലോ? ഇവരാണോ ഞങ്ങളെ മാറ്റാന്‍ വരുന്നത് എന്നും അവര്‍ ചോദിക്കാം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പൂര്‍ണമായും അവരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുകയാണെന്നും അവരില്‍ നിന്ന് ചോദ്യമുയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മാറ്റം വരുത്തുന്നതിന് മുമ്പ് സ്വയം ശരിയായ തീരുമാനമാണ് നേതാക്കള്‍ എടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

1

എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കാന്‍ സംഘടനാ സംവിധാനവും ബുദ്ധിയും ഉപയോഗിച്ച് രാഷ്ട്രീയ സാഹചര്യം അനുകൂലമായി മാറ്റാന്‍ സാധിക്കണം. ഇത് ചെയ്യുമ്പോള്‍ ഒരിക്കലും പതറി പോകാനും പാടില്ല. തോല്‍വിയില്‍ ഞാന്‍ ഉള്‍പ്പെടുന്ന നേതൃത്വം പരാജയപ്പെട്ടു. പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ സംഘടനാ സംവിധാനത്തില്‍ എനിക്ക് കുറച്ച് സംഭാവന മാത്രമാണ് നല്‍കാന്‍ സാധിച്ചത്. പക്ഷേ തോല്‍വിയില്‍ ഉത്തരം പറയേണ്ടവര്‍ അത് പറയേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വി പലയിടത്തും വ്യത്യസ്തമാണ്. മലപ്പുറവും എറണാകുളവും യുഡിഎഫ് നല്ല പ്രകടനം നടത്തി. എന്നാല്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ യുഡിഎഫ് പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പിന്നോട്ട് പോയി. സംഘടനാ ദൗര്‍ബല്യം കകോണ്‍ഗ്രസിനെ ബാധിച്ചിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നത് രണ്ട് കാര്യങ്ങള്‍ ചെയ്ത് കൊണ്ടാണ്. മുന്നൊരുക്കവും അജന്‍ഡ നിശ്ചയിക്കലുമാണ് അത്. രണ്ടിനും കോണ്‍ഗ്രസിന് സാധിച്ചില്ല. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലാണ് നേതൃത്വത്തിന്റെ മിടുക്ക്. എല്ലാവര്‍ക്കും പങ്കാളിത്തമുണ്ടെന്നും തോന്നണമെന്ന് സതീശന്‍ പറഞ്ഞു.

നേരത്തെ ഡിസിസികള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചിരുന്നു. വളരെ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും. കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ സീറ്റുകള്‍ വളരെ കുറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബിജെപിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് യുഡിഎഫ് ഫിനിഷ് ചെയ്തത്. കഷ്ടിച്ചാണ് ഇവിടെ രണ്ടക്കം തന്നെ തൊട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

English summary
if congress trying to change dcc they will questin leadership says vd satheeshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X