പശു മാതാവാണെങ്കില്‍ കാള ആര്‍എസ്എസ്സുകാരുടെ അച്ഛനാണോ? വിഎസിന്റെ ചോദ്യം... വീഡിയോ
തിരുവനന്തപുരം: ഗോമാതാവിന്റെ പേരിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും പ്രശ്‌നം. എന്തിന് നമ്മുടെ കേരളത്തില്‍ പോലും ഒരു കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വലിയ വിവാദത്തിലാണ് അവസാനിച്ചത്.
ഈ വിഷയത്തില്‍ കേരളത്തിലെ ഇടത് - വലത് രാഷ്ട്രീയ നേതാക്കള്‍ പലതരത്തില്‍ പല തവണ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയ്യടി നേടിയത്.
പശു നിങ്ങളുടെ അമ്മയാണെങ്കില്‍ കാള പിതാവാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം!!!

ഗോമാതാവ്
പശു നിങ്ങളുടെ അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. ആര്‍എസ്എസ്സുകാരെ ലക്ഷ്യംവച്ചായിരുന്നു ഇത്.

ആര്‍എസ്എസ് പറ്റിയ്ക്കുന്നു
വിവരവും യുക്തിബോധവും ഇല്ലാതെ ആര്‍എസ്എസ്സുകാര്‍ ജനങ്ങളെ പറ്റിയ്ക്കുകയാണെന്നും വിഎസ് ആക്ഷേപിയ്ക്കുന്നുണ്ട്.

ജനങ്ങളെ തമ്മിലടിപ്പിയ്ക്കുന്നു
യുക്തിരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ബിജെപിയും ആര്‍എസ്എസ്സും ജനങ്ങളെ തമ്മിലടിപ്പിയ്ക്കുകയാണ്. അതിന്റെ ഉദാഹരണമാണ് പശുവിനെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളെന്നും വിഎസ് പറയുന്നു.

പശു കേരളത്തിലും ചര്‍ച്ചയാകണം
പശുവിന്റെ പേരിലുള്ള കൊലപാതകത്തിനെതിരെ കേരളത്തിലും പ്രതികരണം ഉണ്ടാകണം എന്നും വിഎസ് പറഞ്ഞിരുന്നു.
വിഎസിന്റെ വീഡിയോ
ആര്‍എസ്എസ്സുകാര്‍ക്കെതിരെ ആഞ്ഞടിച്ച വീഡിയോ












Click it and Unblock the Notifications