Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം അഴിച്ചു വിടാൻ ആണ് സിപിഎമ്മിന്റെ ഭാവമെങ്കിൽ ശക്തമായി നേരിടും: കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഓഫീസിന് നേർക്ക് നടന്ന എസ് എഫ് ഐ അക്രമത്തില്‍ രൂക്ഷവിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എം പി യുടെ ഓഫീസ് അക്രമിക്കുന്നതെന്നും ഈ സംഭവം വടക്കേയിന്ത്യയിലെ ബി ജെ പി ഗുണ്ടകളെ അനുകരിച്ചുകൊണ്ട് സി പി എം ആസൂത്രണം ചെയ്തത് ബി ജെ പി യ്ക്ക് വേണ്ടിയാണോ എന്നും സംശയിക്കുന്നതെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരത്തിൽ അക്രമം അഴിച്ചു വിടാൻ ആണ് സി പി എമ്മിൻ്റെ ഭാവമെങ്കിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഓഫീസ് തല്ലിത്തകർക്കുകയും ഓഫീസ് സ്റ്റാഫിനെ മർദ്ദിക്കുകയും, വൃക്കരോഗികളുടെ സഹായ ധന രേഖകൾ പോലും നശിപ്പിച്ച എസ് എഫ് ഐ ഗുണ്ടാസംഘത്തിൻ്റെ പ്രവർത്തി അങ്ങേയറ്റം നിന്ദ്യവും ജനാധിപത്യ വിരുദ്ധവും ആണ്.എസ് എഫ് ഐ ഗുണ്ടകളെ അഴിച്ചുവിട്ടത് പിണറായി വിജയൻ്റെ പോലീസിൻ്റെ സഹായത്തോടെയാണ്.

kodikkunnil-suresh

കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എം പി യുടെ ഓഫീസ് അക്രമിക്കുന്നത്. ഈ സംഭവം വടക്കേയിന്ത്യയിലെ ബി ജെ പി ഗുണ്ടകളെ അനുകരിച്ചുകൊണ്ട് സി പി എം ആസൂത്രണം ചെയ്തത് ബി ജെ പി യ്ക്ക് വേണ്ടിയാണോ എന്നും സംശയിക്കുന്നു.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല പ്രക്ഷോഭത്തിൻ്റെ മറവിൽ പ്രകടനം നടത്തിയ എസ് എഫ് ഐ ആസൂത്രിതമായി ആക്രമണം നടത്തിയപ്പോൾ പോലീസ് എസ് എഫ് ഐ ഗുണ്ടകൾക്ക് സഹായം ചെയ്യുകയായിരുന്നു. കേന്ദ്രത്തിലും ഇന്ത്യയിൽ മറ്റെല്ലായിടങ്ങളിലും മേൽവിലാസം നഷ്ടപെട്ട സി പി എം നേതാക്കൾക്ക് നേരെ മനുഷ്യത്വം മാത്രം കാട്ടിയ രാഹുൽ ഗാന്ധിയുടെ ഓഫീസ് തന്നെ അടിച്ചു തകർത്ത വിഷയത്തിൽ സി പി എം ദേശീയ നേതൃത്വം മറുപടി പറയണം. പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിഷയത്തിൽ രാഹുൽ ഗാന്ധി സംസ്ഥാനം അതിൻ്റെ അധികാരം പ്രയോഗിക്കണം എന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു, എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ്സ് സർക്കാർ എടുത്ത നടപടികളുടെ ആയിരത്തിലൊന്ന് പോലും സ്വീകരിക്കാൻ പിണറായി വിജയൻ തയാറായില്ല എന്നത് മറച്ചുവെക്കാൻ മാത്രമാണ് ഈ ആക്രമണം അഴിച്ചുവിട്ടത്.

ഇത്തരത്തിൽ അക്രമം അഴിച്ചു വിടാൻ ആണ് സി പി എമ്മിൻ്റെ ഭാവമെങ്കിൽ ശക്തമായി നേരിടും, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ് എഫ് ഐ ക്രിമിനലുകളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ ഉൾപ്പെടെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇല്ലാത്തപക്ഷം അതിശക്തമായ സംസ്ഥാനതല പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ്സ് മടിക്കില്ലയെന്നും കേരളത്തിൽ ബിജെപി യുടെ ബി ടീമായ സി പി എം ഓർക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+