'പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കിൽ ശ്രീറാമിന് എന്തുകൊണ്ട് ജോലി ചെയ്തുകൂട'; കെ സുരേന്ദ്രൻ
തിരുവനന്തപുരം; പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് ജോലി ചെയ്യാൻ പാടില്ലെന്ന് ബി ജെ പി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ആലപ്പുഴ കളക്ടറായ ശേഷം അദ്ദേഹത്തെ മാറ്റിയത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

'ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിലെ പ്രതിയാണ്. എന്നാൽ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും സർവ്വീസിൽ തിരിച്ചെടുക്കുകയും ചെയ്തതാണ്. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാൻ പാടില്ലെന്ന് എങ്ങനെയാണ് പറയുക. അങ്ങനെയാണെങ്കിൽ എന്തിനാണ് ശ്രീറാമിനെ സർവ്വീസിലേക്ക് തിരിച്ചെടുത്തതെന്ന് സർക്കാർ പറയണം', സുരേന്ദ്രൻ പറഞ്ഞു.
'നടൻ ദിലീപിനെതിരെ ഒരു കേസ് ഉണ്ട്. ദിലീപ് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ സാധിക്കുമോ? ദിലീപിനെതിരായ കേസ് ശരിയായ രീതിയിൽ അന്വേഷിച്ച് അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അയാളെ ശിക്ഷിക്കണം. ഇവിടെ ശ്രീറാം വെങ്കിട്ടരാമൻ ഒരു ജില്ലയിലും കളക്ടറാൻ പാടില്ലെന്നാണ് പറയുന്നത്. ഇപ്പോൾ സി പി ഐ പറയുന്നത് അയാളെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലും നിയമിക്കാൻ പാടില്ലെന്നാണ്'.
'ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ആരും വക്കാലത്ത് ഏറ്റെടുക്കുന്നില്ല. കേസ് തെളിയണം. നിരപരാധിയായ മാധ്യമപ്രവർത്തകനാണ് മരണപ്പെട്ടത്. ആദ്യ ദിവസം ബഷീറിന്റെ വീട് സന്ദർശിച്ചയാളാണ് ഞാൻ. എന്നാൽ ആ കേസിൽ പ്രതിചേർക്കപ്പെട്ടയാളെ ഒരു പദവിയിലും ഇരിക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. ആരാണ് ഈ ഞങ്ങൾ? മതസംഘടനകൾക്ക് സ്വാതന്ത്ര്യമുണ്ട് പറയാൻ. എന്നാൽ മതസംഘടനകളുടെ ആവശ്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുകയാണ്.
അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും കൊടികുത്തി വാഴുന്ന സാഹചര്യമാണ് കേരളത്തിൽ. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട ശേഷം അത് പിൻവലിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ടതാണോ അത്. പിണറായി സർക്കാർ നടത്തിയ നവോത്ഥാനം എന്നായിരുന്നു ഇതിനെ സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ എന്തുകൊണ്ടാണ് നവോത്ഥാന നായകന് ഇടയ്ക്കിടെ കാലിടറുന്നത്? മതസംഘടനകളും വർഗീയ സംഘടനകളും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. അതിന് മുന്നിൽ സർക്കാർ മുട്ട് മടക്കുകയാണ്. പിണറായി സർക്കാർ മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്നും നട്ടെല്ലില്ലാത്ത സർക്കാരിണെതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications