• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരിപ്പൂരിൽ ഇമാസ് ഉണ്ടായിരുന്നെങ്കിൽ ! 18 ജീവൻ രക്ഷിക്കാമായിരുന്നു, ദുരന്തം ഒഴിവാക്കാം;എന്താണ് ഇമാസ്?

കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടങ്ങളിലൊന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. പൈലറ്റും സഹപൈലറ്റും അടക്കം 18ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടായിരുന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡിജിസിഎയിലെ വിദഗ്ദര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശനം നടത്തി പരിശോധന നടത്തിയിരുന്നു.

cmsvideo
  Would EMAS Have Prevented The Karipur Air Tragedy?

  വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഫ്‌ളൈറ്റ് റെക്കോര്‍ഡറും പരിശോധനയ്ക്കയച്ചിരുന്നു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇമാസ് സാങ്കേതിക വിദ്യ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കരിപ്പൂരും മംഗലാപുരം വിമാനത്താവളത്തിലും ഇമാസ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പറഞ്ഞിരുന്നു. വിശദാംശങ്ങളിലേക്ക്..

  എന്താണ് ഇമാസ്?

  എന്താണ് ഇമാസ്?

  ലോകത്തുള്ള വിവിധ എയര്‍പോര്‍ട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് എഞ്ചിനിയേര്‍ഡ് മേറ്റീരിയല്‍ അറസ്റ്റിംഗ് സിസ്റ്റം ( ഇമാസ്) റണ്‍വേയിലെ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണിത്. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തതിനെ ശേഷം റണ്‍വേ്ക്ക് പുറത്തുപോകുന്നതിനെ പിടിച്ച് ുനിര്‍ത്തുന്ന സംവിധാനമാണിത്.

  മംഗലാപുരത്തും കരിപ്പൂരും

  മംഗലാപുരത്തും കരിപ്പൂരും

  2010ലെ വിമാനാപകചത്തിന് ശേഷം മംഗലാപുരത്തും കരിപ്പൂര്‍ വിമാനത്താവളത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍ ഇതിന്റെ ചെലവ് മൂലമാണ് ഈ പദ്ധതി ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. ഈ സാങ്കേതിക വിദ്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം ഒഴിവാക്കാനാകുമായിരുന്നു.

  അറസ്റ്റര്‍ ബെഡ്

  അറസ്റ്റര്‍ ബെഡ്

  വിമാനങ്ങള്‍ റണ്‍വേയ്ക്ക് പുറത്തുപോകുമ്പോള്‍ ഇതിന്റെ ടയറുകളെ പിടിച്ചുനിര്‍ത്തുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. ഇതിനെ അറസ്റ്റര്‍ ബെഡ് എന്നും വിളിപ്പേരുണ്ട്. വിമാനത്താവളങ്ങളിലെ റണ്‍വേയുടെ അവസാനം സ്ഥാപിക്കുന്ന എഞ്ചടിനീയറിംഗ് മെറ്റീരിയലുകളുടെ ഒരു കിടക്കയാണിത്. ലാന്‍ഡ് ചെയ്യുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ വിമാനം പിടിച്ച് നിര്‍ത്താും തടയാനും സഹായിക്കും.

  മംഗലാപുരം വിമാനാപകടം

  മംഗലാപുരം വിമാനാപകടം

  ഇമാസ് സ്ഥാപിച്ചിരുന്നെങ്കില്‍ 2010ല്‍ സംഭവിച്ച മംഗലാപുരം വിമാനാപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി തീപിടിക്കുകയായിരുന്നു. 116 യാത്രക്കാരും ജീവനക്കാരുമാണ് അന്ന് മരിച്ചത്. എട്ട് പേര്‍ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

   10 വര്‍ഷത്തിന് ശേഷം

  10 വര്‍ഷത്തിന് ശേഷം

  രാജ്യത്തെ തന്നെ നടുക്കിയ മംഗലാപുരം വിമാനാപകടത്തിന് 10 വര്‍ഷത്തിന് ശേഷം കരിപ്പൂരിലും സമാനമായ അപകടം സംഭവിച്ചിരിക്കുകയാണ്. ഇമാസ് കരിപ്പൂരില്‍ ഉണ്ടായിരുന്നെങ്കില്‍ 18 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. മംഗലാപുരത്തിന് സമാനമായ ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലും ഉള്ളത്.

  അമേരിക്കയില്‍

  അമേരിക്കയില്‍

  അമേരിക്കയിലെ ഭൂരിഭാഗം വിമാനത്താവളത്തിലും ഇമാസ് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ 68 വിമാനത്താവളത്തിലെ 112 റണ്‍വേകളില്‍ ഇമാസ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  ആളൊഴിഞ്ഞ് ആഢ്യന്‍ പാറ; ലോക്ക് വീണിട്ട് മാസങ്ങള്‍... എന്ന് സജീവമാകുമെന്ന് ചോദിച്ചാല്‍...

  സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

  യുപിയിൽ പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

  English summary
  If emas was there in Karipur Airport, 18 Life could have been saved, What is emas explained in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X