'അൻവറിനോട് സംസാരിച്ചാൽ രാജിവെക്കുമെന്ന് കെസിയോട് ഭീഷണി, സതീശന് ഗൂഢലക്ഷ്യം', തുറന്നടിച്ച് പിവി അൻവർ
നിലമ്പൂര്‍: ഈ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ ഒതുക്കാനാണോ അതോ തന്നെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ വിഡി സതീശന്റെ ഉദ്ദേശമെന്ന് പിവി അന്‍വര്‍. തന്നെ ഒതുക്കാനാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. താനും വിഡി സതീശനും തമ്മില്‍ എന്ത് പ്രശ്‌നമാണ് ഉളളതെന്നും പിവി അന്‍വര്‍ ചോദിച്ചു.
വിഡി സതീശന് നിഗൂഢലക്ഷ്യമുണ്ട്. അത് യുഡിഎഫ് നേതൃത്വത്തിന് മനസ്സിലായിട്ടില്ല. തനിക്ക് അതിന്റെ ഏകദേശ രൂപം പിടികിട്ടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ ആണ് പ്രതീക്ഷ. അദ്ദേഹത്തെ കാണാന്‍ കോഴിക്കോട് എത്താന്‍ പറഞ്ഞു. അവിടെ ചെന്ന് 5 മണി തൊട്ട് 7.45 വരെ കാത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് ധൃതിയുണ്ടെന്ന് പറഞ്ഞ് പോയി. യുഡിഎഫ് ചെയര്‍മാന്‍ രാജി ഭീഷണി മുഴക്കിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്ന് പിവി അന്‍വര്‍ ആരോപിച്ചു.

അന്‍വറുമായി സംസാരിച്ചാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുമെന്നും പറവൂരിലേക്ക് തിരിച്ച് പോകുമെന്നും വിഡി സതീശന്‍ പറഞ്ഞുവെന്ന് പിവി അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലിന് പരിധികളുണ്ട്. ഈ വിഷയം തീരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. പിണറായിസത്തിന് എതിരെയാണ് താന്‍ രാജി വെച്ചത് എന്നത് ചിലര്‍ മറന്നുവെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ തന്നെ വഴിനീളെ ആക്ഷേപിച്ച് കൊണ്ടിരിക്കുകയാണ്. കെ സുധാകരനും ചെന്നിത്തലയും മുരളീധരനും അടക്കമുളളവരുമായി താന്‍ നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. തനിക്ക് വേണ്ടി ഇനി ആരുടേയും കാല് പിടിക്കണ്ട എന്നാണ് താന്‍ കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞത്. എത്ര തവണയാണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടത്. മെയ് 2ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് വേണ്ടി പോലും അദ്ദേഹം നിരവധി തവണ ഇടപെട്ടിട്ടുണ്ട്.
ആ യോഗത്തില്‍ എടുത്ത തീരുമാനം ലോകത്തില്‍ ആരും കേട്ടിട്ടില്ലാത്തതാണ്. തന്നെ അസോസിയേറ്റ് മെമ്പറാക്കാം എന്ന്. താനത് സമ്മതിച്ചു. പിണറായിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് താന്‍ എന്തിനും തയ്യാറായിരുന്നു. പക്ഷേ അതിന് തന്നെ കൂട്ടിപ്പിടിക്കണ്ടേ എന്നും പിവി അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ നയം വ്യക്തമാക്കണം എന്നാണ് പറയുന്നത്. നയം വ്യക്തമാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ നയം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.
അദ്ദേഹം ഇപ്പോള്‍ ഉദ്ദേശിക്കുന്നത് ടിപി ചന്ദ്രശേഖരന്റെയോ അബ്ദുള്‍നാസര്‍ മദനിയുടേയോ ഘട്ടത്തിലേക്ക് താന്‍ എത്തും എന്നാണ്. എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇരുട്ടിന്റെ മറവില്‍ തന്നെ വെട്ടിക്കൊന്ന് ഇല്ലായ്മ ചെയ്യണോ അതല്ല മദനിയെ പോലെ ജയിലില്‍ അടച്ച് ഇഞ്ചിഞ്ചായി കൊല്ലണോ എന്നതാണ്. അദ്ദേഹത്തിന് ഒരു സ്ട്രാറ്റജി ഉണ്ട്. അതില്‍ കൊണ്ട് പോയി തനിക്ക് തല വെക്കാന്‍ പറ്റില്ല. ഇനി പ്രതീക്ഷ നിലമ്പൂരിലെ പാവപ്പെട്ട് ജനങ്ങളിലാണ്. തനിക്ക് അധികാരമൊന്നും വേണ്ട. താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് പാര്‍ട്ടി തീരുമാനിക്കും.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് എതിരെയുളള അന്‍വറിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം എന്നുമാണ് വിഡി സതീശന്‍ വ്യക്തമാക്കുന്നത്. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാതെ എങ്ങനെയാണ് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ചോദ്യവും യുഡിഎഫ് നേതൃത്വം ഉയര്‍ത്തുന്നു. അന്‍വറിന് വഴിങ്ങിക്കൊണ്ടുളള മുന്നണി പ്രവേശനം വേണ്ട എന്നുളള കോണ്‍ഗ്രസ്് നിലപാടിലേക്ക് തന്നെയാണ് മുസ്ലീം ലീഗും എത്തുന്നത്. അന്‍വര്‍ പറയുന്നത് കേട്ട് യുഡിഎഫിന് നടക്കാനാകില്ലെന്നും അന്‍വര്‍ ഇല്ലെങ്കില്‍ ഇല്ലെന്നേ ഉളളൂ എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications