കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മുന്നണികളെ ഞെട്ടിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം തുടരുമെന്നാണ് അഞ്ചില്‍ കൂടുതല്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് പ്രവചനം.

<strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!</strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!

എക്സിറ്റ് പോളുകള്‍ ഫലിക്കുകയാണെങ്കില്‍ കേരളത്തില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. പ്രവചനം അനുസരിച്ച് നാല് മണ്ഡലങ്ങളിലായിരിക്കും ഉപതിരഞ്ഞെടുപ്പ് നടക്കുക. വിശദാംശങ്ങളിലേക്ക്

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

ഇത്തവണ ഏഴ് എംഎല്‍എമാരാണ് വിവിധ മുന്നണികളിലായി ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ഇവരില്‍ മൂന്ന് പേരുടെ മണ്ഡലങ്ങളില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും.

 മഞ്ചേശ്വരത്തും

മഞ്ചേശ്വരത്തും

കോഴിക്കോട് എ പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എംഎം ആരിഫ്, വടകരയില്‍ കെ മുരളീധരന്‍ എന്നിവരാണ് വിജയിക്കാന്‍ സാധ്യത ഉള്ളതെന്നാണ് പ്രവചനം. പ്രദീപ് കുമാര്‍ കോഴിക്കോടും ആരീഫ് അരൂരും മുരളീധരന്‍ വട്ടിയൂര്‍കാവില്‍ നിന്നുമാണ് നിയമസഭയില്‍ എത്തിയത്.

 തിരഞ്ഞെടുപ്പ് നടക്കും

തിരഞ്ഞെടുപ്പ് നടക്കും

ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ മഞ്ചേശ്വരം മണ്ഡലത്തിലും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കും. മുസ്ലീം ലീഗിലെ സിറ്റിംങ്ങ് എംഎല്‍എയായ പിബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് ഇവിടെ പരാജയപ്പെട്ടത്.

 അനായാസ ജയം

അനായാസ ജയം

അന്ന് സുരേന്ദ്രന്‍റെ അപരനായി മത്സരിച്ചയാള്‍ ആയിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ നേടുകയും ചെയ്തിരുന്നു. ശബരിമല സമരവും കേരളത്തില്‍ ബിജെപിക്കുള്ള അനുകൂലാവസ്ഥയും നിലനില്‍ക്കുന്ന ഈ സമയത്ത് വീണ്ടും മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് പുഷ്പം പോലെ ഇവിടെ ജയിക്കാമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

 വട്ടിയൂര്‍ക്കാവിലും

വട്ടിയൂര്‍ക്കാവിലും

കെ മുരളീധരന്‍റെ മണ്ഡലമായ വട്ടിയൂര്‍ക്കാവിലും ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. കെ മുരളീധരന്‍ വടകരയില്‍ ജയിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ബിജെപിയുടെ ശക്തി കേന്ദ്രമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെയായിരുന്നു മുരളീധരന്‍ പരാജയപ്പെടുത്തിയത്.

 കുമ്മനത്തെ പരാജയപ്പെടുത്തി

കുമ്മനത്തെ പരാജയപ്പെടുത്തി

വട്ടിയൂര്‍കാവില്‍ ഉപതിര‍ഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ശ്രീധരന്‍ പിള്ളയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം ബിജെപിക്കുള്ളില്‍ നടന്നിരുന്നു. പത്തനംതിട്ടയില്‍ പിള്ളയെ മത്സരിപ്പിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

 പിള്ള മത്സരിക്കുമോ?

പിള്ള മത്സരിക്കുമോ?

എന്നാല്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ സാധ്യത പരിഗണിച്ച് പിള്ളയെ മത്സരിപ്പിച്ചില്ല. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പിള്ള സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവും മഞ്ചേശ്വരും ബിജെപിക്കൊപ്പം ഇത്തവണ നില്‍ക്കുമെന്ന കണക്ക് കൂട്ടലും പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്.

 ചര്‍ച്ച സജീവം

ചര്‍ച്ച സജീവം

അതേസമയം കോഴിക്കോടും അരൂരും ഇടതുപക്ഷത്തിന്‍റെ സിറ്റിങ്ങ് മണ്ഡലങ്ങളാണ്, കോഴിക്കോട് കഴിഞ്ഞ തവണ ഇരുപത്തിയേഴായിരും വോട്ടിന് മുകളിലായിരുന്നു പ്രദീപ് ജയിച്ചത്. അരൂരില്‍ 38,519 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്‍റെ ജയം.

English summary
if excit poll becomes tru then kerala will face four byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X