മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ആര്‍എസ്എസുകാരൻ ആകുമായിരുന്നു; പികെ കൃഷ്ണദാസ്
ദില്ലി; മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പികെ കൃഷ്ണദാസ്.ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു.ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദി, കൃഷ്ണദാസ് പറഞ്ഞു.കൃഷ്ണദാസിന്റെ വാക്കുകൾ ഇങ്ങനെ

'ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി', കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.
മഹാത്മാഗാന്ധിയുടെ 152ാം ജൻമദിനമാണ് ഇന്ന്. രാജ്യം വിപുലമായ പരിപാടികളോടെയാണ് ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടുകയാണ്. ഗാന്ധിയുടെ മഹത്തായ ദർശനങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തി.'ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദർശനങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്. അവ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു',മോദി കുറിച്ചു.
ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്‌മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു. മതത്തിൻ്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ വളരുന്നു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുമെന്ന് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം. ഒരുമിച്ച് നിന്നു നാടിൻ്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവർത്തിക്കാം. ഏവർക്കും ഹൃദയപൂർവം ഗാന്ധിജയന്തി ആശംസകൾ നേരുന്നു, പിണറായി വിജയൻ പറഞ്ഞു.
Recommended Video
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ- അഹിംസയും സാഹോദര്യവും അടക്കമുള്ള ഗാന്ധി ദർശനങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ട കാലഘട്ടത്തിലാണ് നാം എത്തി നിൽക്കുന്നത്. ജീവിതം തന്നെ സന്ദേശവും സമരവും ആക്കിയ ഗാന്ധിജിയെ നാം മാതൃക ആക്കണം. പരസ്പര വിദ്വേഷത്തിൻ്റെ കറുത്ത ദിനങ്ങൾ ഈ രാജ്യത്ത് ഉണ്ടാകരുത്."നിർമലമായ സ്നേഹത്താൽ നേടാനാകാത്തതൊന്നുമില്ല" എന്നാണ് അദ്ദേഹം നമുക്ക് പഠിപ്പിച്ച് തന്നത്.സ്നേഹവും പരസ്പര വിശ്വാസവും സൗഹാർദ്ദവും പുലർത്തി രാജ്യത്തിന് നല്ല ദിനങ്ങൾ നൽകുമെന്ന് ഈ ഗാന്ധി ജയന്തി ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
മന്ത്രി വി മുരളീധരൻ-ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന് പ്രണാമം....
"സ്ത്രീകള്‍ക്ക് അര്‍ധരാത്രിയിലും തെരുവിലൂടെ സുരക്ഷിതരായി നടക്കാനാവുമ്പോഴെ ഇന്ത്യ സ്വതന്ത്രയാവൂ..."മഹാത്മജിയുടെ ഈ സ്വപ്നം ഇനിയും എത്ര അകലെയാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു...
പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് പട്ടാപ്പകല്‍ ക്യാംപസുകളില്‍ പെണ്‍കുട്ടികള്‍ കത്തിമുനയിലും തോക്കിന്‍മുനയിലും പിടഞ്ഞുമരിക്കുന്നത്...
"സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല" എന്നത് വാചകമടി മാത്രമാവുമ്പോള്‍ മഹാത്മജിയുടെ സ്വപ്നം കൂടിയാണ് പൊലിയുന്നത്...
ബലാല്‍സംഗത്തിനും ഗാര്‍ഹിക പീഡനത്തിനും പ്രണയനൈരാശ്യത്തിനുമെല്ലാം ഇരയായി അകാലത്തില്‍ പൊലിയുന്ന ഓരോ സഹോദരിയും മഹാത്മജിയുടെ കണ്ണീരാണെന്ന് നാം കരുതണം...സ്ത്രീയെ ബഹുമാനിക്കുന്ന,അവളുടെ അന്തസിന് വില നല്‍കുന്ന സമൂഹം സര്‍ക്കാരിന്‍റെ കൂടി ഉത്തരവാദിത്തമാണ്...












Click it and Unblock the Notifications