'സ്വർണവില കുറഞ്ഞാൽ 5000 വരെ, കൂടിയാൽ 50000ത്തിന് മേലെ, സ്വർണം വാങ്ങുന്നത് തന്നെയാണ് ബുദ്ധി'

സ്വർണവില റെക്കോർഡ് വേഗത്തിൽ മുകളിലേക്ക് കുതിച്ചുയർന്നപ്പോൾ പണ്ട് വില കുറഞ്ഞ സമയത്ത് കുറച്ച് സ്വർണം വാങ്ങി വെച്ചില്ലല്ലോ എന്ന് നിരാശപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ അതിന് ശേഷം സ്വർണവിലയിൽ പല കയറ്റിറക്കങ്ങളും ഉണ്ടായി.

അതോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ല ബുദ്ധിയാണോ വില ഇടിഞ്ഞ് താഴുമോ എന്നുളള ആശങ്ക പലർക്കും ഉണ്ടായി. എന്നാൽ സ്വർണം വാങ്ങുന്നതാണ് മറ്റെന്ത് വാങ്ങി സൂക്ഷിക്കുന്നതിലും നല്ലത് എന്നത് എന്തുകൊണ്ടാണ് വിശദീകരിക്കുകയാണ് സീ ന്യൂസ് മലയാളത്തോട് സ്വർണവ്യാപാരി.

'' ഇന്നത്തെ സ്വര്‍ണവില 13880 പവന് 111040ഉം ആണ്. നിലവില്‍ സ്വര്‍ണവില ഡോളര്‍ കണക്കില്‍ 4200 ഡോളറിന് അടുത്ത് നില്‍ക്കുകയാണ്. കുറേ ദിവസങ്ങളായി ഈ റേഞ്ചില്‍ ആടിക്കളിക്കുകയാണ് സ്വര്‍ണവില. ഇത് 4200 റേഞ്ച് കടന്ന് കഴിഞ്ഞാല്‍ 4400 ഡോളറിലേക്ക് വില എത്തുവാന്‍ ഒരുദിവസം പോലും വേണ്ടി വരില്ല. അങ്ങനെ വന്നാല്‍ കേരളത്തില്‍ പവന് 116400 എന്ന റേഞ്ചിലേക്ക് എത്തും.

Gold

രാഷ്ട്രീയപരമായി ആഗോളതലത്തില്‍ പല പ്രശ്‌നങ്ങളുമുണ്ട്. പെട്രോളിന്റെ വില, യുദ്ധത്തില്‍ ധാരണ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ സ്വര്‍ണത്തിന്റെ വില മാറും. 500 ഡോളര്‍ വിലയില്‍ വ്യത്യാസം വരാന്‍ സ്വര്‍ണത്തിന് ഒരു ദിവസം മതി. ഒരു ദിവസം 500 ഡോളര്‍ വ്യത്യാസം വരിക എന്ന് പറഞ്ഞാല്‍ കേരളത്തിലെ വിലയില്‍ ഉണ്ടാകുന്ന മാറ്റം നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ വലുതാണ്.

ഇപ്പോള്‍ നില്‍ക്കുന്ന 111040 എന്ന വില ഒറ്റ ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ 124500 എന്ന വിലയിലെത്താം. രൂപയുടെ മൂല്യം 97ലാണ് നില്‍ക്കുന്നത്. അത് 98ലോ 100ലോ എത്തും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ വില ഒന്നര ലക്ഷമോ രണ്ട് ലക്ഷമോ ഈ മാര്‍ച്ചില്‍ എത്തിയാല്‍ പോലും നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില വളരെ മുകളിലേക്ക് കയറും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലേക്ക് ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ സ്വര്‍ണം എത്തും എന്നാണ് കരുതുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായി താഴേക്ക് പോകുകയാണ് എങ്കിലും, നിലവിലെ കേരളത്തില്‍ വില 105000 വരെയെ എത്തുന്നുളളൂ.

അതായത് സ്വര്‍ണവില താഴേക്ക് പോയാല്‍ അയ്യായിരമോ ആറായിരമോ കുറയും എന്ന് പറയുമ്പോള്‍ മുകളിലേക്ക് ആണെങ്കില്‍ അന്‍പതിനായിരം വരെ വില കൂടാം. അതുകൊണ്ട് എപ്പോഴും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തന്നെ ആയിരിക്കും ഏറ്റവും ഉചിതമായ തീരുമാനം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma