ഗോവിന്ദച്ചാമിയെ ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പ്, ഇനിയും മട്ടനും ചിക്കനും, ട്രോളി സന്തോഷ് പണ്ഡിറ്റ്
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവും പിടിയിലാകലും നിരവധി ചോദ്യങ്ങളും ദുരൂഹതകളും ആണ് അവശേഷിപ്പിക്കുന്നത്. ചോറ് കഴിക്കാതെ തടി കുറച്ചതും താടി വളര്‍ത്തിയതും രക്ഷപ്പെടാനുളള സാധനങ്ങള്‍ ശേഖരിച്ചതും അടക്കമുളള മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ ഒന്ന് പോലും പോലീസില്‍ സംശയമുണ്ടാക്കിയില്ല എന്നത് അമ്പരപ്പിക്കുന്നതാണ്.
മാത്രമല്ല ഒറ്റക്കയ്യനായ പ്രതി സെല്‍ കമ്പി മുറിച്ച്, വളച്ച് പുറത്ത് കടന്ന്, തുണികള്‍ കൂട്ടിക്കെട്ടി നീണ്ട കയറുണ്ടാക്കി ഡ്രമ്മിന് മുകളില്‍ കയറി ഏഴര അടി ഉയരമുളള മതില്‍ ചാടിയത് എങ്ങനെ എന്നതും അത്ഭുതപ്പെടുത്തുന്നതാണ്. നമ്മള്‍ വിചാരിക്കുന്നതിലും വലിയ അഭ്യാസിയാണ് ഗോവിന്ദച്ചാമിയെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഗോവിന്ദച്ചാമിയെ ഒളിംപിക്‌സിന് അയക്കണമെന്നും മെഡല്‍ ഉറപ്പാണെന്നും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പരിഹസിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദ ചാമി എന്ന ചാർലി തോമസ് നെ പിടികൂടിയ വാർത്ത അറിഞ്ഞ് സന്തോഷിക്കുന്നു. (ജയിലിലെ 18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ്...)

ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി ഒരു കൈ കൊണ്ടു വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. കമ്പി മുറിക്കാൻ ആയുധം എവിടെന്നു കിട്ടി എന്ന് ആരും ചോദിക്കരുത് ...
സെല്ലിലെ കമ്പി മുറിച്ചാൽ സെല്ലിൽ നിന്ന് മാത്രമേ പുറത്തുകടക്കാനാകൂ. പിന്നെയും കടമ്പകൾ ഇല്ലേ ? ബ്രിട്ടീഷ് കാലം മുതലുള്ള ഈ ജയിലിൽ നിന്ന് ഒരാളും മതിൽ ചാടി പുറത്തു പോയിട്ടില്ല.. ഒറ്റ കൈയ്യും വെച്ച് ആ റെക്കോർഡ് ഇവൻ സ്വന്തമാക്കി.. ഹാക്സോ ബ്ലൈഡ് എങ്ങനെ വന്നു അവന്റെ കയ്യിൽ ? (ജയിലിൽ ഹാർഡ്‌വെയർ ഷോപ്പോന്നും ഇല്ലല്ലോ ?)
മതിലിനോട് ചേർന്ന ഫെൻസിങ്കിൽ ആ സമയം വൈദ്യുതി ഇല്ല..? (അതെങ്ങിനെ ഓഫായി ? ) ഇതിനെല്ലാം ഉത്തരം ഉണ്ടാകാം. ഇപ്പൊൾ അറിയില്ല.. അത്രേയുള്ളൂ.
ജയിലിലെ സുഭിക്ഷമായ ഭക്ഷണം ഇനിയെങ്കിലും ഒഴിവാക്കുക. നിലവിൽ ദിവസവും ബിരിയാണി ഉണ്ടാകും. അത് വേണ്ടാത്തവർക്ക് സാമ്പാറും, പൊരിച്ച മീനും, മീൻ കറിയുമായി ചോർ, ഇനി ചോറും വേണ്ടാത്തവർക്ക് ചപ്പാത്തിയും മട്ടൻ കറിയും.. (സ്കൂളിൽ ആണേൽ പിള്ളേർക്ക് എന്നും ചെറുപയറും ചോറും ഒക്കെയാണ്.. നോ ഓപ്ഷൻ.)
ങാ.. ഇനിയും ഗോവിന്ദ ചാമിക്ക് ദിവസവും മട്ടൻ, ചിക്കൻ, മീൻ ഒക്കെ കഴിച്ച് ജീവിക്കുവാൻ യോഗം ഉണ്ട്.. (ഉള്ളിൽ തന്നെ ആയത് കൊണ്ട് വെളിച്ചെണ്ണയുടെ വിലയൊന്നും ബാധിക്കില്ല)
(വാൽ കഷ്ണം......ഓപ്പറേഷൻ സക്സസ്... പക്ഷെ രോഗി ചത്തു എന്നും പറയാം..)''.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications