Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരൻ ബിജെപിലേക്ക്? എനിക്ക് തോന്നിയാല്‍ ബിജെപിയിലേക്ക് പോകുമെന്ന്, ആരെയും ബോധ്യപ്പെടുത്തേണ്ട!

കണ്ണൂർ: ബിജെപിയിലേക്കുള്ള ക്ഷണവുമായി തന്നെ രണ്ട് ദൂതന്മാർ വന്ന് കണ്ടിരുന്നെന്ന് കെ സുധാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെ താൻ തോനിനിയാൽ ബിജെപിയിലേക്ക് പോകുമെന്ന പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ബിജെപിയുമായി യോജിച്ചുപോകണമെന്ന് തോന്നുകയാണെങ്കില്‍ താന്‍ പോകുമെന്നും അക്കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്.

മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്‍ തന്നെ ബിജെപിയിലെ ദൂതന്മാർ രണ്ട് തവണ വന്ന് കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയത്. അതിനു മുമ്പ് തന്നെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ സുധാകരൻ ബിജെപിയിലേക്ക് പോകുമെന്നും അമിത് ഷായെ ചെന്നൈയിൽ ചെന്ന് കണ്ടിരുന്നെന്നും ആരോപിച്ചിരുന്നു.

സമര പന്തലിൽ ബിജെപി നേതാവ്

സമര പന്തലിൽ ബിജെപി നേതാവ്


മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സുധാകരൻ നിരാഹാര സമരം നടത്തിയിരുന്നു. യഥാർത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. സമരപന്തലിൽ കണ്ണൂരിലെ ബിജെപി നേതാവ് വത്സൻ തില്ലങ്കേരി സുധാകരനെ പോയി കണ്ടിരുന്നു.

കോൺഗ്രസിനോടുള്ള വെല്ലുവിളി

കോൺഗ്രസിനോടുള്ള വെല്ലുവിളി

ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് സുധാകരന്‍ തുറന്നടിച്ചത്. സുദാകരൻ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു എന്ന ആരോപണം നിരന്തരം ഉരുന്ന സാഹചരിത്തിലാണ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ആർഎസ്എസ് ഏജന്റ്

ആർഎസ്എസ് ഏജന്റ്

കെ സുധാകരൻ ആർഎസ്എസ് ഏജന്റാണെന്ന ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉന്നയിച്ചിരുന്നു. സുധാകരനും ആര്‍എസ്എസും രണ്ടു ശരീരമാണെങ്കിലും ഒരേ മനസാണെന്നുമാണ് അദ്ദേഹം ആരോപിച്ചിരുന്നത്. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് ആദ്യം ആരോപിച്ചതും പി ജയരാജനായിരുന്നു.

കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം

കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം

സുധാകരന്റെ ആര്‍എസ്എസ് ബന്ധം സുധീഷ് മിന്നി വ്യക്തമാക്കിയതാണെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സുധാകരന്റെ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. സുധാകരന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കണമെന്നും പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+