കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ല..സർക്കാർ സമ്പൂർണ പരാജയം';വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; എകെജി സെന്റർ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് സ്വൈര ജീവിതം ഉറപ്പാക്കുന്നതിൽ കേരള സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സംഭവം നടന്നത്. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ പരാജയം സമ്മതിക്കണമെന്നും മുരളീധരൻ പറഞ്ഞു.താനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

V Muraleedharan

'സ്വന്തം പാർട്ടി ഓഫീസ് സംരക്ഷിക്കാൻ കഴിയാത്ത സിപിഎമ്മും മുഖ്യമന്ത്രിയും എങ്ങനെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്.സെക്രട്ടറിയേറ്റിന് സമീപത്ത് ഇത്തരം സംഭവം നടക്കുമ്പോൾ കേരള പോലീസ് എന്ത് ചെയ്യുകയാണ്.
മാത്രമല്ല ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫിസ് പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനവും. അവർ എങ്ങനെയാണ് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുക? ഇവരാണ് നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപം തടയാൻ സാധിച്ചില്ല, യോഗി ആദിത്യനാഥ് ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ഇവർക്കൊക്കെ ക്ലാസെടുക്കുന്നത്. കേരളത്തലെ ഭരണസംവിധാനത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് എകെജി സെന്റർ ആക്രമണം സൂചിപ്പിക്കുന്നത്.കേരളത്തിലെ പൊലീസ് സംവിധാനത്തെ മാർക്‌സിസ്റ്റ് പാർട്ടി ഗുണ്ടകൾക്ക് നിയന്ത്രിക്കാൻ വിട്ടുകൊടുത്ത് പൊലീസുകാരുടെ മനോവീര്യം തകർത്ത സാഹചര്യമാണ്. അതുകൊണ്ടാണ് അവർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ പോകുന്നത്'.

'പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രസ്താവന ഇറക്കുന്നതിന് പകരം ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തന്റെ കഴിവ് കേടാണ് ഇതെന്ന് സമ്മതിക്കുകയാണ് വേണ്ടത്. ആഭ്യന്തര വകുപ്പ് കഴിവുള്ള മറ്റാരെയെങ്കിലും ഏൽപിക്കട്ടെ. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് സമാധാനപരമായി, സ്വസ്ഥമായി ജീവിക്കാൻ കഴിയും. കഴിഞ്ഞ കുറേ ദിവസങ്ങളായി വിമാനത്തിലെ ആക്രമണം, മുദ്രാവാക്യംവിളി, അതുകഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, ഇപ്പോൾ സിപിഎമ്മിന്റെ ഓഫീസ് ആക്രമണം ഇതൊക്കെ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവർ രണ്ടുകൂട്ടരും ഉണ്ടാക്കുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ഇതെല്ലാം കാണുകയും തിരിച്ചറിയുകയും വേണം. സമാധാനപരമായി ജീവിക്കാൻ ആവശ്യമായ നിലപാടുകൾ അവർ സ്വീകരിക്കണം'.

എകെജി സെന്റർ ആക്രമണം:യുഡിഎഫ് തള്ളിപ്പറഞ്ഞില്ലെന്ന് സിപിഎം..'കോൺഗ്രസ് അധ്യക്ഷൻ ന്യായീകരിക്കുന്നു'എകെജി സെന്റർ ആക്രമണം:യുഡിഎഫ് തള്ളിപ്പറഞ്ഞില്ലെന്ന് സിപിഎം..'കോൺഗ്രസ് അധ്യക്ഷൻ ന്യായീകരിക്കുന്നു'

'ഞാനിവിടെ ഇരുന്നിട്ട് കോൺഗ്രസോ സി പി എമ്മോ എന്നൊന്നും പറയുന്നില്ല.പോലീസ് അന്വേഷിക്കട്ടെ. ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ആരാണെന്ന് കണ്ടുപിടിക്കൽ. ഇപി ജയരാജൻ പറയേണ്ടത് തന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്നാണ്. അത് പറയാനുള്ള ധൈര്യമാണ് അദ്ദേഹം കാണിക്കേണ്ടത്.രാത്രി 11.30 ക്കാണ് സംഭവം നടന്നത്.തിരുവനന്തപുരത്തെ പട്രോളിംഗ് ഇത്ര ദുർബലമാണോ? ഭരണം എന്നാൽ പ്രസ്താവന ഇറക്കലും ബോർഡുവയ്ക്കലും അല്ല. ജനങ്ങളുടെ സമാധാനമായ ജീവിതം ഉറപ്പുവരുത്തുന്നതാണ് ഭരണം.ജനങ്ങൾക്ക് സ്വൈര ജീവിതം ഉറപ്പുവരുത്തലാണ് ഭരണം. അതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ ഞാനല്ലല്ലോ കേരളം ഭരിക്കുന്നത്. ഞാനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു',വി മുരളീധരൻ പറഞ്ഞു.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

https://malayalam.oneindia.com/photos/malavika-mohan-new-look-goes-viral-oi83650.html

English summary
If i were the CM of Kerala this incident would not have happened; V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X