എംപി ആയാലും അഭിനയം തുടരും: ഇന്നസെന്റ്
കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂടൊക്കെ ഒന്ന് കെട്ടടങ്ങിയപ്പോള്‍ ഇന്നസെന്റ് വീണ്ടും അഭിനയത്തിരക്കിലേക്ക് തന്നെ തിരിഞ്ഞു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു നോക്കുമ്പോള്‍ ഒരേ ഒരു താരം ഇന്നസെന്റ് മാത്രമായിരുന്നു. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്‍പ്പടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. എന്തായാലും തിരഞ്ഞെടുപ്പില്‍ ജയിച്ച് എം പി ആയാലും അഭിനയം തുടരുമെന്ന് ഇന്നസെന്റ് പറഞ്ഞു.

ജയിച്ചാല്‍ എം പിയും നടനുമായി തുരുന്ന ഇന്നസെന്റ് തോറ്റാലോ എന്ന് ചിലര്‍ക്ക് സംശയമുണ്ടാകും. തോറ്റാലും ഇന്നസെന്റെന്ന സാമൂഹ്യജീവി ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടാകും. തോറ്റാല്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് സജീവമാകുമെന്ന് ഇന്നസെന്റ് പറഞ്ഞു.
ഓര്‍ഡിനറി, റോമന്‍സ്, ത്രി ഡോട്സ്, മല്ലു സിംഗ്, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭയ്യാ ഭയ്യാ. ഹാസ്യത്തിന് പ്രധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലമാണ്. ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications