കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമോ?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കേര്‍പ്പറേഷന്‍ വന്‍ നഷ്ടത്തിലാണത്രെ പോയിക്കൊണ്ടിരിക്കുന്നത്. ഒരു കച്ചവടം നഷ്ടത്തിലാണാ മുന്നോട്ട് പോകുന്നതെങ്കില്‍ അത് പൂട്ടിക്കെട്ടുന്നതല്ലേ നല്ലത്....

ഈ ചോദ്യം ചോദിച്ചത് മറ്റാരും അല്ല. നമ്മുടെ ഹൈക്കോടതിയാണ്. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിക്കൂടെ എന്നാണ് കോടതിയുടെ ചോദ്യം.

KSRTC

കേരളത്തിലെ അശാസ്ത്രീയമായ ബസ് ചാര്‍ജ് വര്‍ദ്ധനക്കെതരെ എറണാകുളം സ്വദേശിയായ ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കെഎസ്ആര്‍ടിസിയുടെ നഷ്ടത്തെപ്പറ്റി അറിഞ്ഞത്. നഷ്ടമാണെങ്കില്‍ പിന്നെ കൂടുതല്‍ നഷ്ടത്തിലേക്ക് പോകാതെ പൂട്ടുക തന്നെയല്ലേ നല്ലത്..?

ജസ്റ്റിസ് സുരേന്ദ്ര മോഹനായിരുന്നു ഹര്‍ജി പരിഗണിച്ചത്. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിന്റെ അടിസ്ഥാനം തന്നെ കോടതി ചോദ്യം ചെയ്തു. കിലോമീറ്റര്‍ നിരക്ക് കൂട്ടിയ സാഹചര്യത്തില്‍ എന്തിനാണ് മിനിമം ചാര്‍ജജ് കൂട്ടിയതെന്നും കോടതി ചോദിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനയുടെ കാര്യത്തില്‍ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ അത് ഉടന്‍തന്നെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബസ് ചാര്‍ജ്ജ് വര്‍ദ്ധനയെല്ലാം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് കീഴിലാണ് വരികയെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇപ്പോഴും മിനിമം ചാര്‍ജ്ജ് മൂന്ന് രൂപയാണ്. അതുകൊണ്ട് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ആകാമെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നുണ്ട്.

English summary
If it is huge loss why can't close KSRTC, asks High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X