ജയസൂര്യക്ക് ജന ശ്രദ്ധ നേടണമെങ്കില്‍ അഭിനയിക്കുന്ന സിനിമകൾ വൃത്തിയായി ചെയ്താൽ മതി: എഐവൈഎഫ്
കോഴിക്കോട്: നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണ് എഐവൈഎഫ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാരിനെ വിമർശിക്കാൻ ഇറങ്ങി പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്. കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷൻ വിതരണത്തിന് നൽകേണ്ട അരിവിഹിതത്തിന് വേണ്ടിയാണ് ഇവിടുത്തെ നെല്ലം സംഭരണം. ഇതിന്റെ പണം നൽകേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നൽകുന്നു. കേരളം നൽകുന്നത് പോലെ തുക നൽകുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല.

കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാന സർക്കാരിന് പണം നൽകാത്തതു കൊണ്ടാണ് സർക്കാർ ബാങ്ക് വായ്പയെടുത്ത് കർഷകർക്ക് പണം നൽകുന്നത്. കടമെടുക്കുന്ന തുകയ്ക്കു പലിശ നൽകുന്നതും സംസ്ഥാന സർക്കാരാണ്. ഓണത്തിനു മുന്നേ തന്നെ കേരള സർക്കാർ കർഷകർക്ക് നൽകേണണ്ട വിഹിതം നൽകി കഴിഞ്ഞു. 7070.71 കോടിയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ
6818 കോടിയും നൽകി കഴിഞ്ഞുവെന്നും സംഘടന വ്യക്തമാക്കുന്നു.
എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയുള്ള കൺസോർഷ്യം വഴി തുക നൽകുവാൻ മാസങ്ങൾക്ക് മുമ്പ് ഒപ്പ് വെച്ചുവെങ്കിലും എസ്ബിഐ കുറ്റകരമായ അനാസ്ഥ കാട്ടിയതു മൂലമാണ് ബാക്കി തുക നൽകുന്നതിന് കാലതാമസമുണ്ടായത്. അടുത്ത വർഷം മുതൽ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നിൽക്കാതെ കേരളം തന്നെ കർഷകർക്ക് നൽകാനുള്ള തുക നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകമെന്നും മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുതകൾ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നല്കി. ഇനി നല്കാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എഐവൈഎഫ് പറഞ്ഞു.
ഇതൊന്നും ജയസൂര്യ എന്ന സെലിബ്രേറ്റിയെ സംബന്ധിച്ച് അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തിൽ പേരെടുത്തു പരാമർശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സർക്കാരിനും ഇടതു പക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു വാർത്ത പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാൻ, അഭിനയിക്കുന്ന സിനിമകൾ വൃത്തിയായി ചെയ്താൽ മതിയാകും, ജനകീയ സർക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാൻ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നുവെന്നും സംഘടന കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications