കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നമാകുമെന്ന് ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് പരിഗണിക്കാതെം കെഎം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ അത് പ്രശ്‌നമാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. യുഡിഎഫിനേയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്നതാണ് പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനം.

ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞിട്ടുള്ളത്. പതിനായിരങ്ങളുടെ പ്രതിഷേധം മറികടന്നേ മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് പ്രവേശിക്കാനാവൂ എന്നാണ് വിഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

KM Mani

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെ നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നിന്നാല്‍ പ്രശ്‌നങ്ങളുണ്ടാകും എന്നാണ് ഇപ്പോള്‍ ജോര്‍ജ്ജ് പറയുന്നത്. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് വിവരക്കേടാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

PC George

പിസി ജോര്‍ജ് ഇടതുപക്ഷത്തേക്ക് ചാടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്‌റെ ചോരപ്പുഴ നീന്തിക്കടക്കാനുള്ള കഴിവൊന്നും തനിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം കോട്ടയത് പറഞ്ഞത്. ജോര്‍ജ്ജിന്റെ പരാമര്‍ശത്തിന് മറുപടി പറയുന്നില്ലെന്ന് കെഎം മാണിയും പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ്സില്‍ മാണിയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ജോസഫ് ഗ്രൂപ്പ് ഇപ്പോള്‍ മാണിക്കൊപ്പമാണ് എന്നാണ് റിപ്പോര്‍ട്ട്. മാണിയും ജോസഫും ചേര്‍ന്ന് പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.

English summary
If KM Mani is going to present Budget, it will make problem: PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X