Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവച്ചാല്‍ മാണി മന്ത്രിസഭയേയും 'കൊണ്ടേ പോകൂ', 'രാജിയ്ക്ക് ശേഷം' സംഭവിയ്ക്കാന്‍ പോകുന്നത് ഇങ്ങനെ...

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണി രാജിവയ്ക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. രാജി വയ്‌ക്കേണ്ടി വന്നാല്‍ മന്ത്രിസഭയേയും 'കൊണ്ടേ പോകൂ' എന്നാണ് മാണിയുടെ ഭീഷണിയെന്ന് ഒളിഞ്ഞും തെളിഞ്ഞും സംസാരമുണ്ട്. ചുരുക്കത്തില്‍ മാണി പോയാല്‍ മന്ത്രിസഭ വീഴുമോ എന്ന പേടി നേതാക്കള്‍ക്കിടയിലുണ്ട്.

മാണിയുടെ രാജിക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കേരള കോണ്‍ഗ്രസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. നിലവില്‍ അഞ്ച് എംഎല്‍മാരുടെ പിന്തുണ മാണിയ്ക്കുണ്ട്. അദ്ദേഹം രാജി വച്ചാല്‍ ഈ എംഎല്‍മാരും രാജി വയ്ക്കും. അഞ്ച് എംഎല്‍എമാര്‍ രാജിവച്ച് പിന്തുണ പിന്‍വലിച്ചാല്‍ മന്ത്രിസഭ വീഴുമെന്ന കാര്യം ഉറപ്പല്ലേ.

ഇത്തരമൊരു അവസ്ഥയെ ഭരണ നേതൃത്വം എങ്ങനെ മറികടക്കും. ചില സാധ്യതകള്‍ മുന്നിലുണ്ട്. മാണിയുടെ രാജി ഒരു പക്ഷേ കേരള രാഷ്ട്രീയത്തെ ബാധിയ്ക്കുന്നത് ഇങ്ങനെയൊക്കെയാകാം....

ഇനിയും ചുമന്നാല്‍

ഇനിയും ചുമന്നാല്‍

അഴിമതി ആരോപണത്തിന്റെ ഭാരം പേറി നില്‍ക്കുന്ന കെഎം മാണിയെ ഇനിയും ചുമന്ന് സ്വയം ഇല്ലാതാകണോ എന്ന് യുഡിഎഫിലെ ഘടക കക്ഷികള്‍ പോലും ചിന്തിച്ച് തുടങ്ങി.

തിരിച്ചടി നല്‍കും

തിരിച്ചടി നല്‍കും

മാണി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിലെ എട്ട് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ഒറ്റക്കെട്ടാണ്. മാണിയ്‌ക്കെതിരെ നീക്കമുണ്ടായാല്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ പോലും ഈ എംഎല്‍എമാര്‍ക്ക് കഴിയും

സാധ്യത

സാധ്യത

മന്ത്രിസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിലേയ്ക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

ഹൈക്കമാന്‍ഡ്

ഹൈക്കമാന്‍ഡ്

ഇനി നിര്‍ണായകമാകുന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്

എതിര്‍ക്കുന്നവരും

എതിര്‍ക്കുന്നവരും

മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഘടക കക്ഷികള്‍ക്ക് പോലും മന്ത്രിസഭ താഴെ വീഴണമെന്നില്ല. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+