Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി എൽഡിഎഫ് വന്നാൽ സ്വത്ത് വിറ്റ് നാട് വിടും', 'നീ അങ്ങ് കരഞ്ഞു തീർത്തോളൂ'; മാരാരുടെ കമന്റ് ബോക്സിൽ അടി

സംസ്ഥാനത്തെ ഇടത് ഭരണം മാറണമെന്നും അതിന് കോണ്‍ഗ്രസ് പാര്‍ട്ടി വേഗത്തില്‍ ചടുലമായി രംഗത്ത് ഇറങ്ങണം എന്നും ആഹ്വാനം ചെയ്ത് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ചര്‍ച്ചയായിരിക്കുകയാണ്. ചിന്താശേഷി ഇല്ലാത്ത പ്രതിപക്ഷമായത് കൊണ്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ജയിക്കുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

2026ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി സര്‍ക്കാര്‍ വയനാട്ടിലടക്കം കാര്യങ്ങള്‍ ചെയ്ത് തുടങ്ങുമെന്നും ഇതോടെ പിണറായി മഹാനാകുമെന്നും അഖില്‍ പറയുന്നു. അതിന് മുന്‍പ് പ്രതിപക്ഷം രംഗത്ത് ഇറങ്ങി കാര്യങ്ങള്‍ ചെയ്യണം എന്നാണ് അഖിലിന്റെ ഉപദേശം. അഖില്‍ മാരാരുടെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങള്‍ ഉയരുന്നുണ്ട്.

Akhil marar

'ജ്യോതിഷം പറയില്ല ഇത്ര കറക്റ്റ് കാര്യം' എന്നാണ് അഖിൽ മാരാരുടെ പോസ്റ്റിൽ വന്നിരിക്കുന്ന കമന്റുകളിലൊന്ന്. '' കോൺഗ്രസ്സിനെ സുഖിപ്പിക്കണം ന്നാൽ ബിജെപിയെ പിണക്കാനും പാടില്ല; അണ്ണന്റെ നിരീക്ഷണം'' എന്ന് അഖിലിനെ പരിഹസിക്കുന്ന കമന്റുകളുമുണ്ട്.

''ഒരു രക്ഷയുമില്ല. നീ അങ്ങ് കരഞ്ഞു തീർത്തോളൂ'' എന്ന് ഇടത് അനുഭാവികൾ പ്രതികരിക്കുന്നു. ഈ കമന്റിന് അഖിൽ മാരാരുടെ മറുപടി ഇങ്ങനെ: ''ജനങ്ങളുടെ കണ്ണീരു കൊണ്ട് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അതിൽ നീരാടി ജീവിക്കുന്ന മുഖ്യമന്ത്രി ഉള്ളപ്പോൾ എന്റെ കണ്ണീരിനും വിലയുണ്ട്... മിച്ചർ ചീഫ് മിനിസ്റ്റർ''

ദേശീയപാതാ വികസനത്തിന്റെ ക്രഡിറ്റ് മോദി സർക്കാരിന് നൽകിയ അഖിലിനുളള മറുപടി കമന്റ് ഇങ്ങനെ: ''ദേശീയ പാത നിതിൻ ഗഡ്കരിയുടെയും നരേന്ദ്ര മോദിയുടെയും ഇച്ഛാശക്തിയുടെ ഫലം ആണത്രേ...... അങ്ങനെയെങ്കിൽ 2015 ൽ ദേശീയ പാത അതോറിറ്റി ഇവിടുത്തെ ഓഫീസും പൂട്ടി ഇവിടെ ഒന്നും നടക്കില്ല എന്നും പറഞ്ഞു ഡൽഹിക്ക് തിരിച്ചു പോയത് എന്തിനായിരുന്നു?''

''ഹൈവെ വരുന്നതിൽ കേന്ദ്ര മന്ത്രി നിതിൻ ഗട്കാരി അടക്കം കേരളത്തെ പുകഴ്ത്തുന്നു. കാശ് കോടികൾ കേരളം മുടക്കിയിട്ടും ഉണ്ട് ഒട്ടനവധി തടസം മറി കടന്നു കൊണ്ട് സ്ഥലം ഏറ്റെടുപ്പ് പൂർത്തി ആകിയിട്ടുമുണ്ട്.. അഖിൽ മാരാറിനു എൽഡിഎഫ് എന്നാൽ എന്തോ വല്ലാത്ത കുശുമ്പ് ആണ് എന്ന് പഴയ ഓരോ പോസ്റ്റും കണ്ടാൽ അറിയാം. എന്തോ വിദ്യാ കിരണം എന്നോ മറ്റൊ പോസ്റ്റ്‌ ഇറക്കി ആകെ നാറിയതാണ് ഒരിക്കൽ'' എന്നാണ് മറ്റൊരു പ്രതികരണം.

''കിറ്റിൽ വീണ കേരളം ആണ് ഇപ്പൊ അനുഭവിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരു തവണ കൂടി എൽഡിഎഫ് അധികാരത്തിൽ വരണം എന്നിട്ട് എല്ലാവരും നല്ലോണം ഒന്നും കൂടി അനുഭവിക്കണം'' എന്നാണ് അഖിൽ മാരാറിന്റെ പോസ്റ്റിന് പിന്തുണയുമായി ഒരു കമന്റ്.

''ഇടത് പക്ഷം ഇനിയും കേരളത്തിൽ വന്നാൽ ഞാൻ എന്റെ സ്വത്തുക്കൾ വിറ്റ് തമിഴ്നാട്ടിൽ സ്ഥലം വാങ്ങി അവിടെ താമസിക്കും. അല്ലെങ്കിൽ 5 വർഷം കഴിഞ്ഞാൽ കേരളം വലിയൊരു കടക്കെണിയിൽ ആകുന്നത് നോക്കി നിൽക്കേണ്ടി വരും. ചിലപ്പോൾ നമ്മുടെ കൈയിൽ നിന്ന് അധികമായി കരം തുക കൂട്ടുകയും എല്ലാ സാധനങ്ങളും അധിക സെസ്സ് ഏർപ്പെടുത്തുകയും ചെയ്യും'' എന്ന് മറ്റാരൊൾ പ്രതികരിക്കുന്നു.

Take a Poll

''വേറെ ശക്തമായ പ്രതിപക്ഷം ഇല്ല എന്നുള്ളതാണ് സത്യം.. മറ്റ് ഏതു പാർട്ടി ഭരിച്ചാലും ഇപ്പൊ സിപിഎം ചെയുന്ന അത്രയും തന്നെ ചെയ്യും.. കളവിനു ഒരു കുറവും ഉണ്ടാകില്ല'' എന്നും കമന്റുണ്ട്.

''ചാണകങ്ങൾക്ക് ബുദ്ധി ഉപദേശിക്കുന്ന മുൻ congRSS കാരൻ. ജനങ്ങൾക്ക് വേണ്ടി ഇടതുപക്ഷം എല്ലാം ചെയ്യുന്നു വിമർശിക്കാൻ വേണ്ടി എങ്കിൽ പോലും അറിയാതെ പറയേണ്ടി വന്നു മ്യാരാർക്ക് എന്നും ബിഗ് ബോസ്സിൽ കയറി നീ ആളായതുപോലെ രാഷ്ട്രീയത്തിലും ആളാകാൻ നോക്കേണ്ട'' എന്നും കമന്റുകളുണ്ട്.

ബിഗ് ബോസിൽ പോകുന്നതിനെതിരെ സംസാരിച്ചത് അഖിൽ മാരാരെ ഓർമ്മപ്പെടുത്തിക്കൊണ്ടും പ്രതികരണങ്ങളുണ്ട്. ''ബിഗ്ഗ് ബോസ്സ് എന്ന ഒരു ഷോയിൽ പോകുന്നതിനേക്കാൾ ലുലു മാളിൽ തുണി ഇല്ലാതെ ചാടുന്നതാണ് നല്ലത്. നിലപാട് മാരാർ... ഇഷ്ടം''. ''ഭയങ്കര ബുദ്ധിമാൻ എന്നാ വിചാരം..ഇത് ബിഗ് ബോസ് അല്ലടാ ..... എല്ലാ മണ്ടന്മാർക്കും വിന്നർ ആകാൻ കഴിയുന്ന ഗെയിം അല്ല ഇത്'' എന്നാണ് മറ്റൊരു പ്രതികരണം.

സർക്കാർ മാറേണ്ടെന്നും മുഖ്യമന്ത്രി മാറിയാൽ മതിയെന്നുമാണ് ഒരു കമന്റ്. ''എന്തൊക്കെ പറഞ്ഞാലും ഈ സർക്കാർ വികസനം കൊണ്ട് വരുന്നുണ്ട്.. താങ്കൾ പറഞ്ഞത് പോലെ ഒരു പാഡ് റോഡ് പാലം ഉൽഘാടനം കാത്തു കിടക്കുന്നു.. അതൊക്കെ നേട്ടം ആണ്.. ആഭ്യന്തരം മാത്രം ആണ് മോശം.. അടുത്ത തവണ പിണറായി അല്ലാതെ വേറെ ആരേലും സിഎം ആകണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+