• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാപ്പന്‍ പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല! ആഞ്ഞടിച്ച് മണിയാശാന്‍... ഇത് രണ്ടാം തവണ; സിപിഎം ഉറപ്പിച്ചു?

തിരുവനന്തപുരം: മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുകയാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടേ എന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. അക്കാര്യം വ്യക്തമാക്കുന്നതാണ് മന്ത്രി എംഎം മണിയുടെ പ്രതികരണം. ഇതിന് മുമ്പും കാപ്പനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുള്ള എംഎം മണി, ഇത്തവണ പേരെടുത്ത് പറഞ്ഞാണ് രംഗത്ത് വന്നിട്ടുള്ളത്. മാണി സി കാപ്പന് ഒരു ജനപിന്തുണയും ഇല്ലെന്നാണ് എംഎം മണി പറയുന്നത്. വിശദാംശങ്ങള്‍...

മാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾ

എന്‍സിപി കടുത്ത രാഷ്ട്രീയ നഷ്ടത്തിലേക്ക്? ചിലപ്പോൾ വട്ടപ്പൂജ്യം! കാപ്പന് വേണ്ടി ത്യജിക്കുന്നത് രാഷ്ട്രീയ ഭാവി

കാപ്പന്‍ പോയാല്‍ എന്ത്

കാപ്പന്‍ പോയാല്‍ എന്ത്

മാണി സി കാപ്പന്‍ മുന്നണി വിട്ടാലും എല്‍ഡിഎഫിന് ഒന്നും സംഭവിക്കില്ല എന്നാണ് എംഎം മണി പറയുന്നത്. ഒരു ജനപിന്തുണയും ഇല്ലാത്ത നേതാവാണ് കാപ്പന്‍ എന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. ഇതിന് മുമ്പും എംഎം മണി, കാപ്പനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സിനിമാക്കാരുടെ പിറകേ പോകും

സിനിമാക്കാരുടെ പിറകേ പോകും

ഓരോ തവണ തോല്‍ക്കുമ്പോഴും സിനിമാക്കാരുടെ പിറകേ പോവുകയായിരുന്നു മാണി സി കാപ്പന്‍ ചെയ്തുകൊണ്ടിരുന്നത് എന്നും എംഎം മണി പറയുന്നത്. കഴിഞ്ഞ തവണ മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചത് സിപിഎം നേതാക്കള്‍ ഏറെ കഷ്ടപ്പെട്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അറക്കും മുമ്പേ പിടയ്ക്കണ്ട!

അറക്കും മുമ്പേ പിടയ്ക്കണ്ട!

മുമ്പ് കാപ്പനെ ലക്ഷ്യം വച്ച് മറ്റൊരു പ്രയോഗവും എംഎം മണി നടത്തിയിരുന്നു. അറക്കും മുമ്പേ പിടയ്‌ക്കേണ്ട കാര്യമില്ല എന്നതായിരുന്നു അത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ പാലാ സീറ്റിന് അവകാശവാദം ഉന്നയിച്ച വിഷയത്തില്‍ കാപ്പനെ ഉദ്ദേശിച്ചായിരുന്നു എംഎം മണിയുടെ പ്രയോഗം. പാലായില്‍ വച്ച് തന്നെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞതും.

എംഎം മണിയ്ക്ക് എന്തും പറയാം

എംഎം മണിയ്ക്ക് എന്തും പറയാം

അന്ന് എംഎം മണിയുടെ പരിഹാസത്തോട് മാണി സി കാപ്പന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. മന്ത്രി എംഎം മണിയ്ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നായിരുന്നു കാപ്പന്‍ പറഞ്ഞത്. ആ വിവാദം അവിടെ അവസാനിക്കുകയും ചെയ്തിരുന്നു.

കാപ്പന്‍ തീരുമാനിച്ചു

കാപ്പന്‍ തീരുമാനിച്ചു

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തായാലും എല്‍ഡിഎഫ് വിടാന്‍ മാണി സി കാപ്പന്‍ തീരുമാനിച്ചുഴിഞ്ഞു. യുഡിഎഫിന്റെ ഘടകക്ഷിയാകും എന്നാണ് ദില്ലിയില്‍ കാപ്പന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നില്‍ക്കുമോ

പാര്‍ട്ടി നില്‍ക്കുമോ

ഏകപക്ഷീയമായി മാണി സി കാപ്പന്‍ തീരുമാനമെടുത്താല്‍ അതിന്റെ കൂടെ എന്‍സിപി നില്‍ക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. യുഡിഎഫില്‍ ചേക്കേറിയാല്‍ ഇപ്പോഴുള്ള ഷുവര്‍ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ ആകുമോ എന്ന സംശയവും പാര്‍ട്ടി നേതാക്കള്‍ ചോദിക്കുന്നുണ്ട്.

പാലായിലും ഉറപ്പില്ല

പാലായിലും ഉറപ്പില്ല

പാലാ.യില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലും മാണി സി കാപ്പന് ജയം ഉറപ്പിക്കാന്‍ ആവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച ലീഡ് ആണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഉള്ളത്. എല്‍ഡിഎഫ് വോട്ടുകള്‍ക്കൊപ്പം ഇത്തവണ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും കൂടി വരുന്നതോടെ പാലായില്‍ ഒരു അട്ടിമറിയ്ക്കും സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

cmsvideo
  Parvathy Thiruvothu against fake news

  കാപ്പന്റെ വരവ് ജോർജ്ജിന് തിരിച്ചടി? പിസി ജോർജ്ജിനെ മെരുക്കാൻ പുതിയ തന്ത്രമൊരുക്കണം... യുഡിഎഫിന് നിർണായകം

  കരുതിക്കൂട്ടി സിപിഎം? കാപ്പനും എന്‍സിപിയും പോയാല്‍ ഇരട്ടി ലാഭം... സീറ്റ് വിഭജനത്തില്‍ ആശ്വാസം

  English summary
  If Mani C Kappan leave LDF, nothing will happen, says MM Mani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X