മുത്തൂറ്റിലെ സമരം ഡിസംബര്‍ 30 കടന്നാല്‍ പണിയാകും; എന്ത് ചെയ്യണമെന്നറിയാതെ മേലധികാരികള്‍
കേന്ദ്രത്തിന്റെ പുതിയ നടപടി വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ ചട്ടങ്ങളെല്ലാം മുത്തൂറ്റ് പാലിക്കണം, മുത്തൂറ്റ് ഒരു ബാങ്കല്ലതാനും.
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനവും തൊഴിലാഴികളുടെ പണിമുടക്കും മുത്തൂറ്റ് ഫിനാന്‍സിനെ പ്രതിസന്ധിയിലാക്കും. കമ്പനികള്‍ പണം നിക്ഷേപിക്കുന്നത്, പൊതുമേഖലാ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളിലാണ്. ഇനി അങ്ങനെ പണം നിക്ഷേപിക്കുമ്പോള്‍, അത് കച്ചവടത്തില്‍ നിന്നു കിട്ടിയ പണമാണ് എന്ന പ്രസ്താവന പണത്തിനൊപ്പം നല്‍കണം. അതായത്, കിട്ടുന്ന പണമൊക്കെ വരവുവച്ചേ മുത്തൂറ്റിന് നിക്ഷേപിക്കാന്‍ കഴിയൂ. 500, 1000 നോട്ടുകള്‍ കള്ളപ്പണമായി ശേഖരിച്ചിട്ടുണ്ടെങ്കില്‍, അവകൊണ്ട് ഇനി കാര്യമുണ്ടാവില്ല.
തൊഴിലാളി സമരം നോട്ടു മാറാനുള്ള അവസാന തീയതിയായ ഡിസംബര്‍ 30 കടന്നാല്‍, കമ്പനി വന്‍ പ്രതിസന്ധിയിലാകും. മുന്‍പ് മന്ത്രിയും സമരസമിതിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മുത്തൂറ്റിന്റെ മേലധികാരികള്‍ വിസമ്മതിച്ചിരുന്നെങ്കിലും, രണ്ടു ദിവസം മുന്‍പ് ചെയര്‍മാന്‍ എംജി ജോര്‍ജും എംഡി ജോര്‍ജ് അലക്‌സാണ്ടറും തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും എങ്ങുമെത്താതെ പിരിയുകയായിരുന്നു.

മേധാവികള്‍ മന്ത്രിയുമായി ചര്‍ച്ചയ്ക്കു പോകുമ്പോള്‍, മുത്തൂറ്റുമായി ചര്‍ച്ച നടത്തിയിരുന്ന സിഐടിയു നേതാവ് കെഎന്‍ ഗോപിനാഥിനു കുത്തേറ്റിരുന്നു. ഇതും മുത്തൂറ്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മാത്രമല്ല മുത്തൂറ്റിന് നിക്ഷേപം സ്വീകരിക്കാന്‍ മാത്രമേ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളൂ. വായ്പയ്ക്ക് അനുമതിയില്ല. അതു ലംഘിച്ചാണ്, മുത്തൂറ്റ് പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രത്തിന്റെ പുതിയ നടപടി വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ ചട്ടങ്ങളെല്ലാം മുത്തൂറ്റ് പാലിക്കണം, മുത്തൂറ്റ് ഒരു ബാങ്കല്ലതാനും. ഒരു ഈടുമില്ലാതെ, ഒരു ആശുപത്രിക്ക്, പല ദിവസവും കോടികളുടെ കള്ളപ്പണം മുത്തൂറ്റ് നല്‍കുന്നതായി ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡിനുള്ളില്‍ മുത്തൂറ്റ് കഴിയുമ്പോഴാണ്, കേന്ദ്ര നടപടി വന്നിരിക്കുന്നത്.












Click it and Unblock the Notifications