Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ ഭീഷണി: വേണ്ടിവന്നാല്‍ സ്വകാര്യ ജീവിതത്തിലെ വിവരങ്ങളും വെളിപ്പെടുത്തും

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സരിത എസ് നായര്‍ വിവാദത്തിലാകുന്നതെങ്കിലും അവരുമായി ബന്ധപ്പെട്ട 'മറ്റ്' ചില കഥകള്‍ക്കായിരുന്നു പലപ്പോഴും വാര്‍ത്താ പ്രാധാന്യം. കോണ്‍ഗ്രസിലെ പല പ്രമുഖര്‍ക്കെതിരേയും സരിതയെ ചേര്‍ത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സരിതയുടെ വിവാദ കത്തില്‍ പല പ്രമുഖരുടേയും പേരുണ്ടെന്നാണ് പറയുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അതിലെ പല പേരുകളും കേരളം കണ്ടതാണ്. എന്നാല്‍ പിന്നീട് അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയി.

ഇപ്പോള്‍ സരിത പറയുന്നത് അല്‍പം ഭീഷണിയുടെ സ്വരത്തിലാണെന്ന് കരുതേണ്ടി വരും. വേണ്ടി വന്നാല്‍ തന്റെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങളും വെളിപ്പെടുത്തും എന്നാണ് സരിത പറഞ്ഞിരിയ്ക്കുന്നത്.

തെളിവുണ്ട്

തെളിവുണ്ട്

സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയെ സാധൂകരിയ്ക്കുന്ന തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് സരിത പറയുന്നത്.

ഹാജരാക്കും

ഹാജരാക്കും

വിജിലന്‍സ് കോടതി ആവശ്യപ്പെട്ടാല്‍ കോഴ നല്‍കിയത് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ ജീവിതം

സ്വകാര്യ ജീവിതം

വേണ്ടി വന്നാല്‍ സ്വകാര്യ ജീവിതത്തിലെ വിവരങ്ങളും വെളിപ്പെടുത്തും എന്നാണ് സരിതയുടെ ഭീഷണി.

ആര്‍ക്കാണ് ഭയം

ആര്‍ക്കാണ് ഭയം

സരിത എസ് നായര്‍ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ആരൊക്കെ ഭയക്കേണ്ടി വരും? അത് കോണ്‍ഗ്രസ്സിലെ തന്നെ നേതാക്കളെയാണോ ബാധിയ്ക്കുക.

കത്തിലെ പേരുകള്‍

കത്തിലെ പേരുകള്‍

സരിതയുടെ വിവാദ കത്തില്‍ പല പ്രമുഖ യുഡിഎഫ് നേതാക്കളുടേയും പേരുകളുണ്ട്. സരിതയെ ശാരീരികമായി ഉപയോഗിച്ചു എന്ന് ബിജു രാധാകൃഷ്ണന്‍ ആരോപിയ്ക്കുന്ന നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ്സുകാരാണ്.

കത്ത് പുറത്ത് വിടുമോ?

കത്ത് പുറത്ത് വിടുമോ?

തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞാണ് സരിത ആ വിവാദ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കത്തത്. നിലവിലെ സാഹചര്യത്തില്‍ ആ കത്ത് തന്നെ സരിത എസ് നായര്‍ പുറത്തുവിടുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+