Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിയ്ക്കുമെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിയ്ക്കുമെന്ന് സോളാര്‍ കമ്മീഷന്‍. വാസ്തവ വിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിയ്ക്കണമെന്ന ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ (എഐഎല്‍യു) ആവശ്യം പിന്നീട് പരിഗണിയ്ക്കും. സാക്ഷി വിസ്താരം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ഇക്കാര്യം തീരുമാനിയ്ക്കുമെന്നും സോളാര്‍ കമ്മീഷന്‍.

തെറ്റായ മൊഴി നല്‍കിയതിന് സോളാര്‍ കമ്മീഷന്‍ നേരത്തെ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ദില്ലിയില്‍ സരിത എസ് നായരുമായി നടത്തിയ കൂടിക്കാഴ്ച, സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് സോളാര്‍ കമ്മീഷന് മുഖ്യമന്ത്രി തെറ്റായ മൊഴി നല്‍കിയെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്.

Oommen Chandy

കഴിഞ്ഞ ജനവരി 25 നാണ് സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി മൊഴി നല്‍കിയത്. മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗവും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുമായ ഹരികൃഷ്ണന്റെ വിസ്താരം ഇന്നും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+