കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 മുതൽ ലോഡ് ഷെഡിങിന് സാധ്യത; ആവശ്യമായ മഴ ലഭിച്ചാൽ വേണ്ടിവരില്ല, ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം!

Google Oneindia Malayalam News

തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചില്ലങ്കിൽ ഈ മാസം 16 മുതൽ ലോഡ് ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി. നിലവിൽ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. അതായത് 86 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള വെള്ളം മാത്രമാണുള്ളത്. നിലവിലെ സ്ഥിതിയിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

<strong>പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു</strong>പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു

16ന് ചേരുന്ന കെഎസ്ഇബി യോഗത്തിൽ ഇതുസംബന്ധിച്ച് അന്ചിമ തീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎ് പിള്ള അറിയിച്ചു. മഴ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി നീക്കം നടത്തിയിരുന്നു. എന്നാൽ ജുലൈ പകുതിയോയെ മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നൽകുകയായിരുന്നു. വിവിധ ജില്ലകളിൽ മികച്ച മഴയാണ് ലഭിച്ചിരുന്നത്.

Electricity

ഓഗസ്റ്റ് 31 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാല്‍ കാലവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ ഉണ്ടായില്ല. കർക്കിടമാസമായിട്ട് പോലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചില്ല. കാലവർഷത്തിന്റെ അവസാന രണ്ടുമാസങ്ങളായ ഓഗസ്തിലും സെപ്തംബറിലും രാജ്യത്ത് മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
English summary
If no rain till 16 KSEB will implement for load shedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X