ദിലീപിന്റെ അഭിഭാഷകന് എതിരെയുളള പരാതി ചട്ടപ്രകാരമല്ല,കഴമ്പുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ബാർ കൗണ്‍സില്‍ ചെയര്‍മാൻ
കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയ്ക്ക് എതിരെ അതിജീവിത ചട്ടപ്രകാരമുളള പരാതി നല്‍കിയിട്ടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെഎന്‍ അനില്‍കുമാര്‍. അതിജീവിത പുതിയ പരാതി നല്‍കുകയാണെങ്കില്‍ അത് പരിശോധിക്കുമെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും അഡ്വക്കേറ്റ് അനില്‍കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിളള, ഫിലിപ്പ് ടി വര്‍ഗീസ് അടക്കമുളളവര്‍ക്കെതിരെ അതിജീവിത ഇ മെയില്‍ വഴി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ ഇരുപതോളം സാക്ഷികളെ മൊഴിമാറ്റിയെന്നതടക്കമുളള ആരോപണങ്ങളാണ് അഭിഭാഷകര്‍ക്ക് എതിരെയുളള പരാതിയില്‍ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ഇ മെയില്‍ വഴിയുളള പരാതി ചട്ടപ്രകാരമുളളതല്ലെന്നും ചട്ടപ്രകാരം പരാതി നല്‍കുകയും അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്‍ എതിര്‍ കക്ഷികളില്‍ നിന്ന് മറുപടി തേടുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

Recommended Video
മറുപടി ലഭിച്ചതിന് ശേഷം അത് പരാതിക്കാരിയെ അറിയിക്കും. അവരുടെ ഭാഗം കൂടി കേട്ടതിന് ശേഷം വിഷയം ബാര്‍ കൗണ്‍സിലിന്റെ ജനറല്‍ കൗണ്‍സിലില്‍ വെക്കും. അതിന് ശേഷം അച്ചടക്ക നടപടി വേണം എന്നുണ്ടെങ്കില്‍ അത് സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് കെഎന്‍ അനില്‍കുമാര്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് അനുകൂലമായി സാക്ഷികളെ കൂറുമാറ്റിയത് അടക്കമുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി വേണം എന്ന് അതിജീവിതയായ നടി പരാതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications