പ്രതിപക്ഷം ആവശ്യപെട്ടാല്‍ സീറ്റ് ബെല്‍റ്റ്
തിരുവനന്തപുരം: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെയാണ് തിരുവഞ്ചൂര്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍സീറ്റ് ബെല്‍റ്റില്ല. അതിനാല്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കില്ല. സര്‍ക്കാര്‍ അറിയാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പിന്‍സീറ്റ് ബെല്‍റ്റ് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതാണ് ആശയകുഴപ്പത്തിന് ഇടയാക്കിയത്. കാട്ടാക്കടയില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പെട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തിരുവഞ്ചൂര്‍ സഭയെ അറിയിച്ചു.

പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇപി ജയരാജന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.












Click it and Unblock the Notifications