കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലായ് ഒന്നിനകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നെട്ടോട്ടം! പാൻ കാർഡ് ഉടൻ റദ്ദാകില്ലെന്ന് അധികൃതർ

എന്നാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ജൂലായ് ഒന്നു മുതൽ നികുതി റിട്ടേൺ സമർപ്പിക്കാനാകുകയുള്ളു

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: പാൻ കാർഡ‍ും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ആശ്വാസകരമായ വിവരം. പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉടൻ റദ്ദാകില്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിലവിലുള്ള ഉത്തരവ് പ്രകാരം ഭാവിയിൽ പാൻ കാർഡ് റദ്ദാക്കിയേക്കുമെന്ന് മാത്രമാണ് പറയുന്നതെന്ന് ആദായ നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോയുടെ പരാതി;പോലീസ് കേസ്, പിഴയും 6 മാസം തടവും?ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോയുടെ പരാതി;പോലീസ് കേസ്, പിഴയും 6 മാസം തടവും?

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

എന്നാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ജൂലായ് ഒന്നു മുതൽ നികുതി റിട്ടേൺ സമർപ്പിക്കാനാകുകയുള്ളു. ജൂലായ് ഒന്നു മുതൽ പാൻ കാർഡ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ജൂലായ് ഒന്നിന് മുൻപ് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇരു കാർഡുകളിലുമുള്ള അക്ഷരത്തെറ്റുകളും, പേരുകളിലെ വ്യത്യാസങ്ങളും കാരണം ഭൂരിഭാഗം പേർക്കും ഇതിനു സാധിച്ചിട്ടില്ല.

ഉടൻ റദ്ദാകില്ല...

ഉടൻ റദ്ദാകില്ല...

ജൂലായ് ഒന്നിന് മുൻപ് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉടൻ റദ്ദാകില്ലെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഭാവിയിൽ റദ്ദ് ചെയ്യും.

നികുതി റിട്ടേണിന്...

നികുതി റിട്ടേണിന്...

പക്ഷേ, ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് ജൂലായ് ഒന്നു മുതൽ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല. ജൂലായ് ഒന്നു മുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാറും നിർബന്ധമാണ്.

പുതിയ പാൻ കാർഡിനും...

പുതിയ പാൻ കാർഡിനും...

ജൂലായ് ഒന്നു മുതൽ പുതിയ പാൻ കാർഡ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാണ്. ആധാറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇനിമുതൽ പാൻ കാർഡ് ലഭിക്കുക.

ജനങ്ങൾ നെട്ടോട്ടത്തിൽ...

ജനങ്ങൾ നെട്ടോട്ടത്തിൽ...

അതിനിടെ, പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ജനങ്ങൾ നെട്ടോട്ടത്തിലാണ്. പാൻ കാർഡും ആധാറും തമ്മിൽ ഓൺലൈനിലൂടെ ബന്ധിപ്പിക്കുന്നത് എളുപ്പമാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പേരിലെ വ്യത്യാസം പോലും...

പേരിലെ വ്യത്യാസം പോലും...

പേരിലെ അക്ഷരങ്ങളിലോ, ഇനീഷ്യലിലോ ഉള്ള ചെറിയ പിശകുകൾ കാരണമാണ് ഭൂരിഭാഗം പേർക്കും ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തത്. ആധാറിലെ പിശകുകൾ ഓൺലൈൻ വഴി തിരുത്താമെങ്കിലും, ഇതിന് ഏറെ സമയമെടുക്കുന്നുണ്ട്.

സാങ്കേതിക പ്രശ്നങ്ങളും...

സാങ്കേതിക പ്രശ്നങ്ങളും...

സോഫ്റ്റ് വെയറുകളിലെ സാങ്കേതിക പ്രശ്നങ്ങളും ആധാർ ബന്ധിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്.

Recommended Video

cmsvideo
അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക്...

അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക്...

സംസ്ഥാനത്തെ മിക്ക അക്ഷയ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, അക്ഷയ കേന്ദ്രങ്ങളിൽ മതിയായ ജീവനക്കാരില്ലാത്തതും ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

English summary
if pan card not linked with aadhaar, pan card wont be cancel soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X