'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുല്ലപ്പള്ളി
തിരുവനന്തപുരം; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് പറഞ്ഞാല്‍ മത്സരിക്കുമെന്നും പാര്‍ട്ടി നല്‍കിയ ഉത്തരാവാദിത്വം എല്ലാക്കാലത്തും തികഞ്ഞ ജാഗ്രതയോടെ ചെയ്‌തയാളാണ് താനെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞാന്‍ പാര്‍ട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാ കാലത്തും തികഞ്ഞ ജാഗ്രതോടെ തന്നെ നിര്‍വഹിച്ച ആളാണ്. പാര്‍ട്ടി എന്നോട് ആവശ്യപ്പെടുന്നത് അത് തീര്‍ച്ചയായും ഉത്തരവാദിത്ത ബോധത്തോടെ തന്നെ സത്യസന്ധമായും കൃത്യമായും നിര്‍വിഹിക്കും. മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്ന് കൂട്ടിച്ചേര്‍ത്ത മുല്ലപ്പള്ളി രമേശ് ചെന്നിത്തല കാര്യശേഷിയുള്ള നേതാവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഞാനിന്നുവരെ ഏതെങ്കിലും ഒരു അധികാര സ്ഥാനമോ പദവിയോ അന്വേഷിച്ചിട്ട് പോയിട്ടില്ല. പാര്‍ട്ടി പറയുന്ന ചുമതല. അത് ചെറുതാവട്ടെ വലുതാവട്ടെ കൃത്യമായും ഏറ്റെടുത്ത് കൊണ്ട് മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ എന്റെ പ്രവര്‍ത്തനം യാഥാസമയം കൃത്യമായി അറിയുന്നവരാണ് നിങ്ങള്‍ മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന ലീഗിന്റെ അഭിപ്രായത്തെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി വളരെ സജീവമായി തന്നെ നേതൃസ്ഥാനത്തുണ്ടല്ലോ. അദ്ദേഹം നേതൃസ്ഥാനത്തേക്കില്ലായെന്ന് ആര് പറഞ്ഞു. അദ്ദേഹം വളരെ സജീവമായി രംഗത്തുണ്ട്. മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേയും മുന്നണിയേയും മുന്നില്‍ നിന്ന് നയിക്കണമെന്ന ഹൈക്കമാന്റ് തീരുമാനത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടില്ല. പദവിക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്തട്ടെ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എഐസിസി നേതാക്കള്‍ കേരളത്തില്‍ വന്നും നേതാക്കളെ വിളിച്ചും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എഐസിസി യുക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌് അത് നേതാക്കള്‍ വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications